ഹനാന്‍ പാടി; വിളിച്ചത് അഭിനയിക്കാനാണെങ്കിലും...

സൈബര്‍ ആക്രമണത്തിനു വിധേയയായ ഹനാന്‍ അഭിനയിക്കുന്ന മിഠായിത്തെരുവ് എന്ന ചലച്ചിത്രത്തിന്റെ ടീസര്‍ പ്രകാശനം ആലപ്പുഴയില്‍ നടന്നു.

Update: 2018-08-01 05:31 GMT

സൈബര്‍ ആക്രമണത്തിനു വിധേയയായ ഹനാന്‍ അഭിനയിക്കുന്ന മിഠായിത്തെരുവ് എന്ന ചലച്ചിത്രത്തിന്റെ ടീസര്‍ പ്രകാശനം ആലപ്പുഴയില്‍ നടന്നു. ചിത്രത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഗായകരെയും ചടങ്ങില്‍ പരിചയപ്പെടുത്തി. ആലപ്പുഴ സെന്റ് ജോസഫ് കോണ്‍വെന്റ് സ്കൂളില്‍ നടന്ന ചടങ്ങിലായിരുന്നു സിനിമയുടെ ടീസര്‍ പ്രകാശനവും നടിയെയും ഗായകരെയും പരിചയപ്പെടുത്തലും. സെന്‍റ് ജോസഫ് കോണ്‍വെന്റ് സ്കൂള്‍ വിദ്യാര്‍ത്ഥിനി അസ്നയെ ചിത്രത്തില്‍ പാടാനായി നിര്‍ദ്ദേശിച്ച മന്ത്രി തോമസ് ഐസകും ചടങ്ങിനെത്തി.

Full View

അസ്നയും സോഷ്യല്‍ മീഡിയയിലൂടെ താരമായ ഗായകന്‍ രാകേഷും പാട്ടു പാടി സദസ്സിനെ കയ്യിലെടുത്തു. തന്റെ ഊഴമെത്തിയപ്പോള്‍ ഹനാനും വിട്ടില്ല. സ്കൂള്‍ കാലത്തെ യുവജനോത്സവ വേദികളിലെ പരിചയം വെച്ച് ആലപിച്ച മാപ്പിളപ്പാട്ട് സദസ്സിനെ ഇളക്കി മറിച്ചു. കുട്ടനാട്ടിലെ ദുരിത ബാധിതര്‍ക്കുള്ള വിദ്യാര്‍‍ത്ഥിനികളുടെ സഹായവും ചടങ്ങില്‍ ആലപ്പുഴ ജില്ലാ കലക്ടര്‍ എസ് സുഹാസിന് കൈമാറി.

Tags:    

Similar News