ബഹിരാകാശ പേടകങ്ങള്‍ കഥാപാത്രങ്ങള്‍; എന്ന് സ്വന്തം മംഗള്‍യാന്‍ അരങ്ങില്‍

ഇന്ത്യയുടെ ചൊവ്വാ പര്യവേക്ഷണ പേടകമായ മംഗള്‍യാന്റെ കഥ പറയുന്ന നാടകം ബാലുശ്ശേരി ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥികളാണ് അരങ്ങിലെത്തിച്ചത്

Update: 2018-08-06 03:22 GMT

വിദ്യാര്‍ത്ഥികളിലും മുതിര്‍ന്നവരിലും കൌതുകമുണര്‍ത്തി എന്ന് സ്വന്തം മംഗള്‍യാന്‍ എന്ന നാടകം അരങ്ങിലെത്തി. ഇന്ത്യയുടെ ചൊവ്വാ പര്യവേക്ഷണ പേടകമായ മംഗള്‍യാന്റെ കഥ പറയുന്ന നാടകം ബാലുശ്ശേരി ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥികളാണ് അരങ്ങിലെത്തിച്ചത്. കോഴിക്കോട് ടൌണ്‍ ഹാളിലെ നിറഞ്ഞ സദസിനു മുമ്പിലായിരുന്നു അവതരണം.

Full View

ഇന്ത്യയുടെ അഭിമാന പേടകമായ മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തുന്നുതും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് നാടകത്തിന്റെ ഇതിവൃത്തം. ബഹിരാകാശ പേടകങ്ങള്‍ കഥാപാത്രങ്ങളാകുന്നുവെന്ന പ്രത്യേകതയും നാടകത്തിനുണ്ട്. മറ്റു രാജ്യങ്ങളുടെ പര്യവേക്ഷണ പേടകങ്ങള്‍ക്കൊപ്പം കഥ പറഞ്ഞ് മുന്നോട്ട് പോകുന്ന മംഗള്‍യാന്‍ സദസിനും കൌതുകമായി. മംഗള്‍യാനും മറ്റു പേടകങ്ങള്‍ക്കും മാനുഷിക ഭാവം നല്‍കിയാണ് അവതരണം. കുട്ടികള്‍ക്ക് ശാസ്ത്രലോകത്ത് താത്പര്യം ജനിപ്പിക്കുന്ന രീതിയിലാണ് നാടകം ആവിഷ്കരിച്ചത്. കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ എജ്യുകെയര്‍ പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു അവതരണം.

Tags:    

Similar News