എറണാകുളത്ത് ദുരിതാശ്വാസ ക്യാമ്പിലുള്ളവര്‍ തിരികെ വീടുകളിലേക്ക്

ചെങ്ങമനാട് ഉള്‍പ്പെടെ പല ദുരിതാശ്വാസ ക്യാമ്പുകളില്‍‍ നിന്നുമായി ആളുകള്‍ തിരികെ വീടുകളിലേക്ക് മടങ്ങി. എന്നാല്‍ വെള്ളം കയറിയിറങ്ങിയ വീടുകളില്‍ പലതും പൂര്‍വ്വസ്ഥിതിലാക്കാനുള്ള തീവ്രശ്രമത്തിലാണ് ആളുകള്‍.

Update: 2018-08-13 05:10 GMT

എറണാകുളം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പിലുള്ളവര്‍ തിരികെ വീടുകളിലേക്ക് മടങ്ങി തുടങ്ങി. പെരിയാറിലെ ജലനിരപ്പ് കുറഞ്ഞതോടെ വെള്ളത്തിനടിയിലായിരുന്ന പ്രദേശങ്ങളില്‍ പലതും പൂര്‍വ്വസ്ഥിതിയിലായി.

നീരൊഴുക്ക് വര്‍ധിച്ചതോടെ ഇടമലയാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ ഉയര്‍ത്തി എന്നതൊഴിച്ചാല്‍ ആശങ്കകള്‍ എറണാകുളം ജില്ലയെ വിട്ടൊഴിഞ്ഞു തുടങ്ങി. ചെങ്ങമനാട് ഉള്‍പ്പെടെ പല ദുരിതാശ്വാസ ക്യാമ്പുകളില്‍‍ നിന്നുമായി ആളുകള്‍ തിരികെ വീടുകളിലേക്ക് മടങ്ങി. എന്നാല്‍ വെള്ളം കയറിയിറങ്ങിയ വീടുകളില്‍ പലതും പൂര്‍വ്വസ്ഥിതിലാക്കാനുള്ള തീവ്രശ്രമത്തിലാണ് ആളുകള്‍.

Advertising
Advertising

പെരിയാറിലെ ജലനിരപ്പ് താഴ്ന്നതോടെ വെള്ളം കയറിയ താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് വെള്ളം ഇറങ്ങി തുടങ്ങി. ജില്ലയില്‍ ഇതുവരെ പകര്‍ച്ചവ്യാധികള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. മഴക്കെടുതിയുടെ ദുരിതം അനുഭവിക്കുന്നവര്‍ക്ക് പൂര്‍ണ്ണ പിന്തുണയുമായി ജില്ലാ ഭരണകൂടവും രംഗത്തുണ്ട്.

Full View

ജില്ലയില്‍ പ്രധാനമായും വെള്ളപ്പൊക്ക ഭീഷണി നേരിട്ട ഏലൂര്‍, മാഞ്ഞാലി മേഖലകളിലാണ് ഇപ്പോഴും വെള്ളം കെട്ടിനില്‍ക്കുന്നത്. മഴ കുറഞ്ഞതും പെരിയാറിലെ ജലനിരപ്പ് താഴ്ന്നതും ഇവിടെ വിട്ട് ക്യാമ്പുകളിലെത്തിയവര്‍ക്കും ആശ്വസിക്കാവുന്ന കാര്യമാണ്.

മഴക്കെടുതിയുമായി ബന്ധപ്പെട്ട അപകടങ്ങള്‍ ഒന്നും തന്നെ ഇന്നലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കൂടുതല്‍ ആളുകള്‍ ക്യാമ്പുകളിലുള്ള പറവൂര്‍ താലൂക്കിലെ വിവിധയിടങ്ങളില്‍ ഇന്നലെ കേന്ദ്ര ആഭ്യന്തമന്ത്രിയും സംഘവും സന്ദര്‍ശനം നടത്തിയിരുന്നു.

Tags:    

Similar News