കണ്ണൂരില്‍ രണ്ടിടത്ത് ഉരുൾപൊട്ടി; ബാവലിപുഴയും ചീങ്കണ്ണിപുഴയും കരകവിഞ്ഞൊഴുകുന്നു

കൊട്ടിയൂർ വനമേഖലയിലും ചപ്പമലയിലുമാണ് ഉരുൾപൊട്ടലുണ്ടായത്.

Update: 2018-08-14 13:56 GMT

കനത്ത മഴയിൽ കണ്ണൂർ ജില്ലയിൽ ഇന്ന് രണ്ടിടത്ത് ഉരുൾപൊട്ടലുണ്ടായി. കൊട്ടിയൂർ വനമേഖലയിലും ചപ്പമലയിലുമാണ് ഉരുൾപൊട്ടലുണ്ടായത്. അമ്പായത്തോട് വനാതിർത്തിയിൽ ഉരുൾപൊട്ടിയതായി സംശയമുണ്ട്. ഉരുൾപൊട്ടലിനെ തുടർന്ന് ബാവലി പുഴയും ചീങ്കണ്ണി പുഴയും കരകവിഞ്ഞൊഴുകുന്നു. പ്രദേശത്തെ ഏക്കർ കണക്കിന് കൃഷിയിടങ്ങൾ ഒലിച്ചുപോയി.

Full View
Tags:    

Similar News