പ്രളയത്തില്‍ കുടുങ്ങിയ ഇതര സംസ്ഥാന തൊഴിലാളികള്‍ നാട്ടിലേക്ക് 

അത്താണിയായ നാട് വെള്ളത്തില്‍ മുങ്ങുന്നത് കണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ വിറങ്ങലിച്ച് നിന്നു

Update: 2018-08-20 02:33 GMT
Editor : amjid | Web Desk : amjid
Advertising

പ്രളയത്തെ തുടർന്ന് ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുന്നു. പലരും വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ട് പോയിരുന്നു.

അത്താണിയായ നാട് വെള്ളത്തില്‍ മുങ്ങുന്നത് കണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ വിറങ്ങലിച്ച് നിന്നു. ദിവസങ്ങളായി കുടുങ്ങിക്കിടക്കുന്നവരെ ബസുകളിലാണ് റെയില്‍വെ സ്റ്റേഷനില്‍ എത്തിക്കുന്നത്. പ്രളയത്തില്‍ കുടുങ്ങിയ ഇവര്‍ ഭക്ഷണത്തിനും ബുദ്ധിമുട്ടുകയാണ്.

Full View

ദിവസങ്ങളോളം പട്ടിണി കിടന്ന് റെയില്‍വെ സ്റ്റേഷനിലെത്തിയവര്‍ക്ക് സന്നദ്ധ സംഘടനകള്‍ എല്ലാ സൌകര്യങ്ങളും നല്‍കി. പ്രളയ കെടുതി കഴിഞ്ഞാല്‍ കേരളത്തിന് പുനര്‍നിര്‍മാണത്തിന് മാനവവിഭവശേഷിയായി തിരിച്ചുവരുമെന്ന ഉറപ്പോടു കൂടിയാണ് ഇവരുടെ യാത്ര.

Tags:    

Writer - amjid

contributor

Editor - amjid

contributor

Web Desk - amjid

contributor

Similar News