കണ്ണന്താനത്തോടൊപ്പം ഉറങ്ങി മലയാളികള്‍; സോഷ്യല്‍ മീഡിയയില്‍ കണ്ണന്താനം സ്ലീപ് ചലഞ്ച്

കണ്ണന്താനത്തോട് സോഷ്യല്‍ മീഡിയ ചോദിക്കുന്നത് സാര്‍ ഉറങ്ങുമ്പോള്‍ സാര്‍ അറിയാതെ സാറിന്‍റെ ഫോട്ടോയെടുത്ത് സാറിന്‍റെ പേജില്‍ ആരോ പോസ്റ്റ് ചെയ്തതാണോ എന്നാണ്

Update: 2018-08-22 02:23 GMT

ചങ്ങനാശ്ശേരി എസ്.ബി ഹൈസ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ കിടന്നുറങ്ങാൻ തീരുമാനിച്ചെന്ന കുറിപ്പോടെ ഉറങ്ങുന്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന് പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ. ക്യാമ്പില്‍ കിടന്നുറങ്ങുന്ന ചിത്രങ്ങള്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത കണ്ണന്താനത്തോട് സോഷ്യല്‍ മീഡിയ ചോദിക്കുന്നത് സാര്‍ ഉറങ്ങുമ്പോള്‍ സാര്‍ അറിയാതെ സാറിന്‍റെ ഫോട്ടോയെടുത്ത് സാറിന്‍റെ പേജില്‍ ആരോ പോസ്റ്റ് ചെയ്തതാണോ എന്നാണ്.

Advertising
Advertising

ചങ്ങനാശ്ശേരി എസ്ബി ഹൈസ്കൂളിൽ ക്യാമ്പിൽ കിടന്നുറങ്ങുവാൻ തീരുമാനിച്ചു.

Posted by Alphons Kannanthanam on Tuesday, August 21, 2018

ഉറക്കത്തിൽ എഴുന്നേറ്റ് നടക്കുന്ന സോമനാംബുലിസത്തെ കുറിച്ച് കേട്ടിട്ടുണ്ട്, എന്നാല്‍ ഉറക്കത്തിൽ ഫേസ് ബുക്ക് പോസ്റ്റിടുന്ന ഒരു വെർഷൻ ഇതാദ്യമാണെന്ന് ഫേസ് ബുക്കില്‍ പരിഹാസമുയര്‍ന്നു.

റോഡിൽ കിടന്നു ഉറങ്ങുവാൻ തീരുമാനിച്ചു. #KannanthanamSleepChallenge Statutory warning: Any resemblance for this post to actual persons, living, dead or dumb or actual events is purely coincidental.

Posted by International Chalu Union - ICU on Tuesday, August 21, 2018

ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവര്‍ക്ക് ഉറങ്ങാതെ കാവൽ നിൽക്കുന്ന സ്നേഹനിധികളായ മനുഷ്യർ ആ ക്യാമ്പിലുണ്ട്. അപ്പോഴാണ് ഓരോ വേഷം കെട്ടുമായി ഓരോരുത്തര്‍ കിടന്നുറങ്ങാൻ വരുന്നതെന്ന് രോഷം കൊള്ളുന്നവരുണ്ട്.

പ്രളയശേഷം ജനങ്ങളെ ആനന്ദിപ്പിക്കാനുള്ള പുതിയ പദ്ധതി "പ്രധാനമന്ത്രി ചിരിയോജന"യാണിതെന്നാണ് ചിലരുടെ പരിഹാസം. പതിനായിരക്കണക്കിന് ആളുകൾ ഒരുമിച്ച് ആസ്വദിച്ച് ചിരിക്കുന്ന ഒരു മലയാളിയുടെ അപൂർവ പടങ്ങൾ കാണാന്‍ ഫേസ് ബുക്കില്‍ വന്ന ശേഷം ആദ്യമായി ഭാഗ്യമുണ്ടായെന്ന് ചിലര്‍ കമന്‍റ് ചെയ്തു. ചിത്രങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ലഭിച്ചത് ചിരി റിയാക്ഷനാണ്.

പിന്നാലെ കണ്ണന്താനത്തിന്റെ ദുരിതാശ്വാസ ക്യാമ്പിലെ ഉറക്കം സോഷ്യല്‍ മീഡിയയില്‍ പുതിയ ഹാഷ് ടാഗായെത്തി. #KannanthanamSleepChallenge എന്ന ഹാഷ് ടാഗോടെ നിരവധി പേരാണ് തങ്ങള്‍ ഉറങ്ങുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്ക് വെയ്ക്കുന്നത്.

പ്രളയ ദുരന്തത്തോടെ ചിരി മറന്ന ട്രോളന്മാര്‍ കണ്ണന്താനത്തോടെ ഉറക്കത്തോടെ വീണ്ടും സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുകയാണ്.

Tags:    

Similar News