വയനാട്ടില്‍ അതിജീവനത്തിന്റെ ഓണാഘോഷം

Update: 2018-08-25 07:51 GMT

വയനാട്ടുകാർക്ക് ഇത് അതിജീവനത്തിന്റെ ഓണമാണ്. ആർഭാടങ്ങളില്ലാതെ സദ്യ ഒരുക്കിയാണ് ഓണം ആഘോഷിച്ചത്. കാലവർഷക്കെടുതി കൂടുതൽ ദുരിതം വിതച്ച ജില്ലയിൽ കാര്യമായ ഓണാഘോഷങ്ങളില്ല. എല്ലാ ക്യാംപുകളിലും സദ്യ ഒരുക്കിയാണ് ദുരിതബാധിതരുടെ ആഘോഷം. ജില്ലയിലെ മിക്ക ജനപ്രതിനിധികളുടെയും ഓണവും ക്യാംപുകളിലാണ്. ദുരിതാശ്വാസ ക്യാംപുകൾ സന്ദർശിച്ചാണ് ജനപ്രതിനിധികളും ഓണം ആഘോഷിക്കുന്നത്. നിലവിൽ ജില്ലയിൽ 42 ക്യാംപുകൾ പ്രവർത്തിക്കുന്നുണ്ട്. 1852 കുടുംബങ്ങളിൽ നിന്നായി 6410 പേരാണ് ഇവിടങ്ങളിൽ കഴിയുന്നത്.

Full View
Tags:    

Similar News