32 രേഖകള്‍ കൂടി ലഭിക്കാനുണ്ടെന്ന് ദിലീപ് കോടതിയില്‍

പൊലീസിന് നല്‍കിയ കുറ്റസമ്മത മൊഴി തെളിവായി സ്വീകരിക്കരുതെന്ന പള്‍സര്‍ സുനിയുടെ ഹരജിയും കോടതി പരിഗണിച്ചു.

Update: 2018-08-30 08:21 GMT

നടിയെ അക്രമിച്ച കേസില്‍ ദിലീപ് വീണ്ടും കോടതിയില്‍. 32 രേഖകള്‍ കൂടി ലഭിക്കാനുണ്ടെന്ന് കോടതിയില്‍ പറഞ്ഞു. രേഖകള്‍ നല്‍കാന്‍ 10 ദിവസത്തെ സാവകാശം വേണമെന്ന് പ്രോസിക്യൂഷന്‍ വിചാരണ കോടതിയെ അറിയിച്ചു. ഹരജി അടുത്ത മാസം 17ന് പരിഗണിക്കാന്‍ മാറ്റി. പൊലീസിന് നല്‍കിയ കുറ്റസമ്മത മൊഴി തെളിവായി സ്വീകരിക്കരുതെന്ന പള്‍സര്‍ സുനിയുടെ ഹരജിയും കോടതി പരിഗണിച്ചു.

Tags:    

Similar News