വാട്സ് ആപ്പില്‍ അശ്ലീല വീഡിയോ ആവശ്യപ്പെട്ട് ഹിന്ദുമഹാസഭാ നേതാവ്; മലയാളികളെ ആക്ഷേപിച്ച ചക്രപാണി വീണത് സൈബര്‍ വാരിയേഴ്സിന്‍റെ കെണിയില്‍

പെണ്‍കുട്ടിയായി നടിച്ച് വാട്സ് ആപ്പില്‍ ചാറ്റ് ചെയ്തപ്പോള്‍ ചക്രപാണി സെക്‌സ് വീഡിയോ അയച്ച് കൊടുക്കാന്‍ ആവശ്യപ്പെട്ട സ്ക്രീന്‍ ഷോട്ടാണ് സൈബര്‍ വാരിയേഴ്സ് ഇന്ന് പുറത്തുവിട്ടത്.

Update: 2018-09-02 16:36 GMT

കേരളത്തില്‍ പ്രളയമുണ്ടായത് മലയാളികള്‍ ഗോഹത്യ നടത്തിയതു കൊണ്ടാണെന്ന വിവാദ പരാമര്‍ശം നടത്തിയ ഹിന്ദുമഹാസഭാ നേതാവ് ചക്രപാണി മഹാരാജ് കേരളാ സൈബര്‍ വാരിയേഴ്സിന്‍റെ കെണിയില്‍ വീണു. പെണ്‍കുട്ടിയായി നടിച്ച് വാട്സ് ആപ്പില്‍ ചാറ്റ് ചെയ്തപ്പോള്‍ ചക്രപാണി സെക്‌സ് വീഡിയോ അയച്ച് കൊടുക്കാന്‍ ആവശ്യപ്പെട്ട സ്ക്രീന്‍ ഷോട്ടാണ് സൈബര്‍ വാരിയേഴ്സ് പുറത്തുവിട്ടത്.

ഹിന്ദു മഹാസഭയുടെ വെബ്‌സൈറ്റില്‍ കാണുന്ന ചക്രപാണിയുടെ നമ്പറിലേക്കാണ് കേരളാ സൈബര്‍ വാരിയേഴ്‌സ് വാട്സ് ആപ്പ് സന്ദേശം അയച്ചത്. പെണ്‍കുട്ടിയെന്ന് കരുതി സൈബര്‍ വാരിയേഴ്സ് അംഗങ്ങളോട് ചാറ്റ് ചെയ്ത ചക്രപാണി അശ്ലീല വീഡിയോയും ഫോട്ടോയും അയച്ചുകൊടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. വീഡിയോ കോള്‍ ചെയ്യാന്‍ ചക്രപാണി ശ്രമിച്ചതിന്‍റെ തെളിവും സൈബര്‍ വാരിയേഴ്സ് പുറത്തുവിട്ടു.

Advertising
Advertising

ധ്വജ പ്രണാമം 🖕, Chakrapani Swami #KeralaCyberWarriors #GH057_R007

Posted by Kerala Cyber Warriors on Sunday, September 2, 2018

പ്രളയത്തില്‍ അകപ്പെട്ടവരില്‍ ബീഫ് കഴിക്കാത്തവരെ മാത്രം ഹിന്ദുക്കള്‍ സഹായിച്ചാല്‍ മതിയെന്ന ചക്രപാണിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ഹിന്ദു മഹാസഭയുടെ വെബ്‌സൈറ്റ് കേരളാ സൈബര്‍ വാരിയേഴ്‌സ് ഹാക്ക് ചെയ്തിരുന്നു. ഹാക്ക് ചെയ്ത ശേഷം ബീഫ് കറി ഉണ്ടാക്കുന്ന വിധം ഹോം പേജില്‍ അപ് ലോഡ് ചെയ്തു. പിന്നാലെയാണ് സൈബര്‍ വാരിയേഴ്സ് ചക്രപാണിയെ വാട്സ് ആപ്പില്‍ കുടുക്കിയത്.

Tags:    

Similar News