കന്യാസ്ത്രീക്ക് എതിരെ കക്ഷി ചേരുമെന്ന് മിഷണറീസ് ഓഫ് ജീസസ് സന്യാസിനി സമൂഹം
കന്യാസ്ത്രീയുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്നും കന്യാസ്ത്രീയും സമരം ചെയ്യുന്നവരും പ്രചരിപ്പിക്കുന്നത് മനസാക്ഷിക്ക് നിരക്കാത്ത പച്ചക്കളമാണെന്നും മദര്‍ ഓഫ് ജീസസ് സന്യാസിനി സമൂഹം അറിയിച്ചു.
Update: 2018-09-11 13:11 GMT
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ കക്ഷി ചേരുമെന്ന് മിഷനറീസ് ഓഫ് ജീസസ്. കന്യാസ്ത്രീക്ക് എതിരായാണ് കക്ഷി ചേരുക. കന്യാസ്ത്രീയുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്നും കന്യാസ്ത്രീയും സമരം ചെയ്യുന്നവരും പ്രചരിപ്പിക്കുന്നത് മനസാക്ഷിക്ക് നിരക്കാത്ത പച്ചക്കളമാണെന്നും മദര്‍ ഓഫ് ജീസസ് സന്യാസിനി സമൂഹം അറിയിച്ചു.