തിരുവനന്തപുരം തുമ്പ പൊലീസ് സ്റ്റേഷനില്‍ സി.പി.എം പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം

സി.പി.എം അനുഭാവിയായ പൊതുപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തതാണ് പ്രകോപനം

Update: 2018-09-15 12:26 GMT

തിരുവനന്തപുരം തുമ്പ പൊലീസ് സ്റ്റേഷനില്‍ സി.പി.എം പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം. പൊലീസുകാരെ മര്‍ദ്ദിച്ച ജില്ലാ കമ്മിറ്റിയംഗങ്ങളടക്കം 25 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. സി.പി.എം അനുഭാവിയായ പൊതുപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തതാണ് പ്രകോപനം. ഇന്നലെ രാത്രിയാണ് തുമ്പ പൊലീസ് സ്റ്റേഷനില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.

സിപിഎം ജില്ലാ കമ്മിറ്റിയംഗം ആറ്റിപ്ര സദാനന്ദന്‍, വി.എസ് പത്മകുമാര്‍, കൌണ്‍സിലര്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പൊലീസുകാര്‍ക്കെതിരെ മര്‍ദ്ദനവും ഭീഷണിയും ഉയര്‍ന്നത്.

Full View

പ്രദേശത്തെ സിപിഎം അനുഭാവിയായ നാസര്‍ എന്നയാളെ വാഹനപരിശോധനക്കിടെ തുമ്പ എസ്.ഐ പ്രതാപചന്ദ്രന്‍റെ നേതൃത്വത്തിലുളള പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്. നാസറിനെ പൊലീസ് അകാരണമായി കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചെന്നാരോപിച് നടത്തിയ സ്റ്റേഷന്‍ ഉപരോധമാണ് അതിക്രമത്തില്‍ കലാശിച്ചത്

പൊലീസിനെ ആക്രമിച്ചതിനും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനുമാണ് 25 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്. ജില്ലാ കമ്മിറ്റിയംഗം ആറ്റിപ്ര സദാനന്ദനാണ് ഒന്നാം പ്രതി.

Tags:    

Similar News