സംഘ്പരിവാർ സംഘടനകളുടെ സംസ്‌ഥാന നേതൃയോഗം തൃശൂരിൽ

ലോകസഭ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുക ലക്ഷ്യം. 54 സംഘടനകളുടെ നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും.

Update: 2018-09-15 02:01 GMT

ലോകസഭ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാനായി സംഘ്പരിവാർ സംഘടനകളുടെ സംസ്‌ഥാന നേതൃയോഗം ഇന്ന് തൃശൂരിൽ തുടങ്ങും. തിരഞ്ഞെടുപ്പിൽ സംസ്‌ഥാനത്തു ശ്രദ്ധ കേന്ദ്രീകരിക്കേണ്ട വിഷയങ്ങൾ തീരുമാനിക്കുകയാണ് യോഗത്തിന്റെ പ്രധാന അജണ്ട.

ദേശീയ തലത്തിൽ നേരത്തെ നടത്തിയ യോഗത്തിന്റെ തുടർച്ചയായാണ് സംസ്‌ഥാനത്തെ പ്രധാന സംഘ്പരിവാർ സംഘടന നേതാക്കളെ വിളിച്ചു യോഗം ചേരുന്നത്. 54 സംഘടനകളുടെ നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും.

Tags:    

Similar News