അഭിമന്യു കൊലപാതകം; പ്രതികളിലൊരാള്‍ കീഴടങ്ങി‍

Update: 2018-09-20 08:09 GMT

മഹാരാജാസിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളിലൊരാള്‍ കീഴടങ്ങി‍. കേസിലെ മുഖ്യപ്രതികളിലൊരാളായ ക്യാംപസ് ഫ്രണ്ട് എറണാകുളം ജില്ലാ പ്രസിഡന്റ് ആരിഫ് ബിന്‍ സലീമാണ് ഇന്ന് കീഴടങ്ങിയത്. കേസിലെ ഗൂഡാലോചനയില്‍ ആരിഫിന് പങ്കുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കൊലപാതകം നടക്കുമ്പോള്‍ ആരിഫ് മഹാരാജാസിന്റെ പരിസരത്തുണ്ടായിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിരുന്നു. 18 പേരുടെ അറസ്റ്റാണ് കേസില്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്. ആരിഫടക്കം ആറ് പേര്‍ക്കായി പൊലീസ് നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.

Full View
Tags:    

Similar News