കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസ്; ബിഷപ്പിന്റെ അറസ്റ്റ് ഉടന്‍

ഇതുവരെ ലഭിച്ച തെളിവുകളുടെയും സാക്ഷി മൊഴികളുടെയും പരിശോധന പൊലീസ് പൂര്‍ത്തിയാക്കി. നിയമോപദേശം തേടുന്നതിനായി ഐ.ജി വിജയ് സാക്കറെ സീനിയര്‍ ഗവ.പ്ലീഡറുമായി ഇന്ന് വീണ്ടും കൂടിക്കാഴ്ച നടത്തും.

Update: 2018-09-21 07:14 GMT

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് അറസ്റ്റ് ചെയ്യും. മൂന്ന് ദിവസം ചോദ്യം ചെയ്തതിന് ശേഷമാണ് അന്വേഷണ സംഘം ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചത്. ഇതിനായുള്ള നടപടിക്രമങ്ങള്‍ അന്വേഷണസംഘം ആരംഭിച്ചതായാണ് വിവരം.

അതേസമയം ബിഷപ്പിന്റെ മുന്‍കൂര്‍‌ ജാമ്യ ഹരജി പരിഗണിക്കുന്നത് വരെ അറസ്റ്റ് നീട്ടാന്‍ പൊലീസ് ശ്രമമുണ്ടെന്ന് ആരോപണമുയരുന്നുണ്ട്. ബിഷപ്പ് താമസിക്കുന്ന ക്രൌണ്‍ പ്ലാസ ഹോട്ടലില്‍ കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചു.

Full View
Tags:    

Similar News