ബിഷപ്പിന്‍റെ അറസ്റ്റ് ആവശ്യപ്പെട്ടുള്ള കന്യാസ്ത്രീകളുടെ സമരം രണ്ടാഴ്ച പിന്നിട്ടു

ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് സമരം കൂടുതൽ ശക്തമാക്കാൻ ഒരുങ്ങുകയാണ് സേവ് അവര്‍ സിസ്റ്റേഴ്‌സ് ആക്ഷൻ കൌൺസിൽ

Update: 2018-09-21 01:35 GMT
Advertising

ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളുള്‍പ്പെടെ നടത്തുന്ന സമരം രണ്ടാഴ്ചയാകുന്നു. ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് സമരം കൂടുതൽ ശക്തമാക്കാൻ ഒരുങ്ങുകയാണ് സേവ് അവര്‍ സിസ്റ്റേഴ്‌സ് ആക്ഷൻ കൌൺസിൽ. ഇന്ന് മുതൽ അഞ്ച് വനിതകൾ കൂടി നിരാഹാരം ആരംഭിക്കും.

ബിഷപ്പിനെ പൊലീസ് അറസ്റ്റ് ചെയ്യാത്ത സാഹചര്യത്തിലാണ് സമരം കൂടുതൽ ശകതമാക്കാൻ സേവ് ഔർ സിസ്റ്റേഴ്‌സ് ആക്ഷൻ കൌൺസിൽ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി കണ്ണൂർ എസ് ഒ ബി മഠത്തിലെ സിസ്റ്റർ അടക്കം 5 വനിതകൾ കൂടി വഞ്ചി സ്‌ക്വയറിലെ സമരപ്പന്തലിൽ ഇന്ന് നിരാഹാരം ആരംഭിക്കും. വെൽഫെയർ പാർട്ടിയുടെ വനിതാവിഭാഗവും ഇന്ന് നിരാഹാരമിരിക്കുമെന്ന് അറിയിച്ചു.

ഇന്നലെ ബിഷപ്പിന്റെ അറസ്റ്റില്ലെന്ന വാര്‍ത്ത പുറത്ത് വന്നതോടെ രോഷാകുലരായ സമരക്കാര്‍ നഗരത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. ബിഷപ്പിനെ ഇന്നും ചോദ്യംചെയ്യുന്നത് തുടരുന്ന പശ്ചാത്തലത്തിൽ സമരം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി സമരം വഞ്ചി സ്‌ക്വയറിലെ പന്തലിന് പുറത്തേക്ക് കൂടി വ്യാപിപ്പിക്കാനും സമരസമിതി തീരുമാനിച്ചിട്ടുണ്ട്.

Tags:    

Similar News