തവനൂര്‍ വൃദ്ധമന്ദിരത്തിലെ അന്തേവാസികളുടെ മരണം; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള തവനൂരിലെ 5 സ്ഥാപനങ്ങളിലൊന്നായ വൃദ്ധമന്ദിരത്തിലാണ് 4 പേര്‍ മരിച്ചത്. ഇതില്‍ ആദ്യം മരിച്ച ശ്രീദേവിയമ്മയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം കൂടാതെ സംസ്കരിക്കുകയായിരുന്നു.

Update: 2018-09-25 11:14 GMT

മലപ്പുറം തവനൂര്‍ സര്‍ക്കാര്‍ വൃദ്ധമന്ദിരത്തിലെ അന്തേവാസികളുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. രണ്ട് ദിവസത്തിനകം നാല് അന്തേവാസികള്‍ മരിക്കാനിടയായ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. ഇന്ന് ജില്ലാ സാമൂഹ്യനീതി വകുപ്പ് വൃദ്ധ മന്ദിരത്തിലെത്തി തെളിവെടുപ്പ് നടത്തി.

സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള തവനൂരിലെ 5 സ്ഥാപനങ്ങളിലൊന്നായ വൃദ്ധമന്ദിരത്തിലാണ് 4 പേര്‍ മരിച്ചത്. ഇതില്‍ ആദ്യം മരിച്ച ശ്രീദേവിയമ്മയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം കൂടാതെ സംസ്കരിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരുടെ പ്രതിഷേധിച്ചതോടെ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനയക്കുകയായിരുന്നു. മരണത്തില്‍ അസ്വാഭാവികതയില്ലെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. കാളി, വേലായുധന്‍ എന്നിവര്‍ വാര്‍ദ്ധക്യസഹചമായ അസുഖത്തെ തുടര്‍ന്നും കൃഷ്ണബോസ് ഹൃദയാഘാതം മൂലവുമാണ് മരിച്ചെതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. വിഷയം മാധ്യമങ്ങളിലൂടെ പുറത്തുവന്ന ശേഷം വൃദ്ധമന്ദിരത്തില്‍ കൂടുതല്‍ ശ്രദ്ധയുണ്ടാകുമെന്ന് ഭരണസമിതിയംഗം പ്രതികരിച്ചു.

Advertising
Advertising

Full View

വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടിയിരുന്നു. ഇതേ തുടര്‍ന്നാണ് സാമൂഹ്യ നീതി വകുപ്പ് ഇന്ന് തെളിവെടുപ്പിനെത്തിയത്. സാമൂഹ്യ നീതി വകുപ്പ് ജില്ലാ ഓഫീസര്‍ തസ്നിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തവനൂരില്‍ തെളിവെടുപ്പിനെത്തിയത്. കലക്ടര്‍, ജില്ല പൊലീസ് സൂപ്രണ്ട് സാമൂഹ്യ നീതി വകുപ്പ് ഓഫീസര്‍ എന്നിവര്‍ മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കമ്മീഷന്‍ ആവശ്യപ്പെട്ടത്. വൃദ്ധമന്ദിരത്തില്‍ ശേഷിക്കുന്ന 79 അന്തേവാസികളില്‍ പലരും ഇനിയും അവശ നിലയില്‍ കഴിയുന്നുമുണ്ട്.

Tags:    

Similar News