കന്യാസ്ത്രീകളുടെ സമരത്തെ പരോക്ഷമായി പിന്തുണച്ച് വി.എസ്

ആരൊക്കെ വേട്ടക്കാരുടെ പക്ഷത്തുനിന്നാലും മാധ്യമപ്രവര്‍ത്തകര്‍ ഇരകള്‍ക്കൊപ്പമാകണമെന്നും വി.എസ് പറഞ്ഞു. 

Update: 2018-09-25 10:54 GMT

കന്യാസ്ത്രീകളുടെ സമരത്തെ പരോക്ഷമായി പിന്തുണച്ച് വി.എസ് അച്യുതാനന്ദന്‍. നീതി തേടി തെരുവില്‍ സമരം ചെയ്യുന്ന സ്ത്രീകള്‍ക്കൊപ്പമേ മാധ്യമങ്ങള്‍ക്ക് നില്‍ക്കാനാവൂവെന്ന് വി.എസ് പറഞ്ഞു. ആരൊക്കെ വേട്ടക്കാരുടെ പക്ഷത്തുനിന്നാലും മാധ്യമപ്രവര്‍ത്തകര്‍ ഇരകള്‍ക്കൊപ്പമാകണമെന്നും വി.എസ് പറഞ്ഞു. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള നാടുകടത്തല്‍ അനുസ്മരണ സമ്മേളനം തിരുവനന്തപുരം പ്രസ് ക്ലബില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.എസ്.

Tags:    

Similar News