മടപ്പള്ളി കോളജ് സംഘര്‍ഷം; വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പാളിനെ ഉപരോധിച്ചു 

കോഴിക്കോട് മടപ്പള്ളി കോളജില്‍ പെണ്‍കുട്ടികളെ അക്രമിച്ചവരെ കോളജ് അധികൃതര്‍ സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പാളിനെ ഉപരോധിച്ചു.

Update: 2018-09-26 09:26 GMT

കോഴിക്കോട് മടപ്പള്ളി കോളജില്‍ പെണ്‍കുട്ടികളെ അക്രമിച്ചവരെ കോളജ് അധികൃതര്‍ സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പാളിനെ ഉപരോധിച്ചു. പോലീസ് അറസ്റ്റ് ചെയ്ത പതിനാറ് എസ്. എഫ്.ഐ പ്രവര്‍ത്തകരില്‍ രണ്ടു പേരെ മാത്രമാണ് കോളജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. മര്‍ദ്ദനമേറ്റ വിദ്യാര്‍ഥികളേയും കോളജ് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ക്രൂരമായി മര്‍ദ്ദനമേറ്റ പെണ്‍കുട്ടികള്‍ മര്‍ദ്ദിച്ചവരുടെ പേരുവിവരങ്ങള്‍ നല്‍കിയിട്ടും ജിഷ്ണു കെ.എം, സായൂജ് എം.കെ എന്നീ രണ്ട് എസ്.എഫ്.ഐ പ്രവര്‍ത്തകരെ മാത്രമാണ് സസ്പെന്‍റ് ചെയ്തത്.

Advertising
Advertising

Full View

19ന് ഉണ്ടായ സംഘര്‍ഷത്തില്‍ അറസ്റ്റിലായവരെ സസ്പെന്‍റ് ചെയ്യാതെ മര്‍ദ്ദനമേറ്റവരെ സസ്പെന്‍റ് ചെയ്തത് എസ്.എഫ്.ഐയെ സംരക്ഷിക്കാനാണെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. ഫ്രെട്ടേണിറ്റി പ്രവര്‍ത്തകനായ ആദില്‍ അലി, കെ.എസ്.യു പ്രവര്‍ത്തകന്‍ മുനവ്വിര്‍ എന്നിവര്‍ക്കും സസ്പെന്‍ഷന്‍ ലഭിച്ചു. മര്‍ദ്ദനമേറ്റ വിദ്യാര്‍ഥികളുടെ മേല്‍ ചുമത്തിയ സസ്പെന്‍ഷന്‍ പിന്‍വലിക്കുക, പെണ്‍കുട്ടികളെ മര്‍ദ്ദിച്ചവര്‍ക്കെതിരെ നടപടി എടുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് എസ്.എഫ്.ഐ ഒഴികെയുള്ള വിദ്യാര്‍ഥി സംഘടനകള്‍ കോളജിലേക്ക് മാര്‍ച്ച് നടത്തി. തുടര്‍ന്ന് പ്രിന്‍സിപ്പാളിനെ ഉപരോധിച്ചു.

Tags:    

Similar News