കാരാട്ട് റസാഖ് എം.എൽ.എയുടെ സഹോദരൻ വാഹനാപകടത്തില്‍ മരിച്ചു

കൂടെ ഉണ്ടായിരുന്ന റഫീഖ്, ഹാരിസ് എന്നിവരെ പരിക്കുകളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

Update: 2018-10-05 02:53 GMT

കോഴിക്കോട് താമരശ്ശേരിയിൽ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. കാരാട്ട് റസാഖ് എം.എൽ .എയുടെ സഹോദരൻ കൊടുവള്ളി കാരാട്ട് ഗഫൂർ ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന റഫീഖ്, ഹാരിസ് എന്നിവരെ പരിക്കുകളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ മൂന്നരയോടെ താമരശ്ശേരി ചുങ്കത്ത് ആയിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

Tags:    

Similar News