തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് മുന്നേറ്റം

പത്ത് ജില്ലകളിലെ 20 സീറ്റുകളില്‍ 13ഇടത്തും ഇടതുമുന്നണി വിജയിച്ചു. ആറ് സീറ്റ് യു.ഡി.എഫും ഒരു വാര്‍ഡ് ബി.ജെ.പിയും നേടി.

Update: 2018-10-12 09:30 GMT

സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് മുന്നേറ്റം. പത്ത് ജില്ലകളിലെ 20 സീറ്റുകളില്‍ 13ഇടത്തും ഇടതുമുന്നണി വിജയിച്ചു. ആറ് സീറ്റ് യു.ഡി.എഫും ഒരു വാര്‍ഡ് ബി.ജെ.പിയും നേടി.

20 സീറ്റുകളില്‍ 13 ഇടത്താണ്എല്‍.ഡി.എഫ് വിജയിച്ചത്. അഞ്ച് സീറ്റുകള്‍ യുഡിഎഫില്‍ നിന്ന് എല്‍.ഡി.എഫ് പിടിച്ചെടുത്തു. കണ്ണൂര്‍ ജില്ലയില്‍ ഉപതെരെഞ്ഞെടുപ്പ് നടന്ന നാലിടത്തും എല്‍.ഡി.എഫ് വിജയിച്ചു. എടക്കാട് ബ്ലോക്ക് പഞ്ചായത്തിലെ കൊളച്ചേരി ഡിവിഷന്‍, തലശേരി നഗരസഭ ആറാം വാർഡ്, മാങ്ങാട്ടിടം പഞ്ചായത്ത് കൈതേരി 12 മൈൽ വാര്‍ഡ്, കണ്ണപുരം പഞ്ഞായത്തിലെ കയറ്റീല്‍ വാര്‍ഡ് എന്നിവിടങ്ങളിലാണ് എല്‍.ഡി.എഫ് വിജയിച്ചത്. എറണാകുളം പോത്താനിക്കാട്ടെ തൃക്കേപ്പടി വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാർഥി ഗീത ശശികുമാര്‍ (സിപിഐ) വിജയിച്ചു. ബത്തേരി നഗരസഭയിലെ മന്നം കൊല്ലി ഡിവിഷനിലും ഇടത് സ്ഥാനാര്‍ത്ഥിയാണ് വിജയിച്ചത്.

Advertising
Advertising

Full View

കൊല്ലം ജില്ലയില്‍ മൂന്നിൽ രണ്ടു സീറ്റിലും എല്‍.ഡി.എഫ് വിജയിച്ചു. ഇടുക്കിയിൽ രണ്ടിടത്ത് എല്‍.ഡി.എഫും ഒരിടത്ത് യു.ഡി.എഫും വിജയിച്ചു. തിരുവനന്തപുരം നന്ദിയോട് മീൻമുട്ടി വാർഡില്‍ ഇടത് മുന്നണിയാണ് വിജയിച്ചത്. നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ 28ാം മൈല്‍ വാര്‍ഡില്‍ കോണ്‍ഗ്രസ് സീറ്റില്‍ ബി.ജെ.പി വിജയിച്ചു. കഴിഞ്ഞ തവണ വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ലൈല നേതൃത്വത്തോട് കലഹിച്ച് രാജി വച്ചതോടെയാണ് ഉപതെരെഞ്ഞെടുപ്പ് ഉണ്ടായത്.

Tags:    

Similar News