സ്വകാര്യ ബസുകള്‍ സര്‍വീസ് വെട്ടിക്കുറച്ചതോടെ വയനാട്ടിലുള്ളവര്‍ ദുരിതത്തില്‍
മുപ്പതിലധികം ബസുകള്‍ ജില്ലയില്‍ ഇപ്പോള്‍ സര്‍വീസ് നടത്തുന്നില്ല. പലയിടങ്ങളിലേക്കും കെ.എസ്.ആര്‍.ടി.സി ബസുകളും കുറവാണ്.
സ്വകാര്യ ബസുകള്‍ സര്‍വീസ് വെട്ടിക്കുറച്ചതോടെ വയനാട്ടിലുള്ളവര്‍ ദുരിതത്തില്‍. മുപ്പതിലധികം ബസുകള്‍ ജില്ലയില്‍ ഇപ്പോള്‍ സര്‍വീസ് നടത്തുന്നില്ല. പലയിടങ്ങളിലേക്കും കെ.എസ്.ആര്‍.ടി.സി ബസുകളും കുറവാണ്.
മലയോര ജില്ലയായ വയനാട്ടുകാര്‍ വലിയ യാത്ര പ്രശ്നമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്. മറ്റ് ജില്ലകളെ അപേക്ഷിച്ച് വളരെ കുറഞ്ഞ സ്വകാര്യ ബസുകള്‍ മാത്രമാണ് ജില്ലയില്‍ സര്‍വീസ് നടത്തുന്നത്. വയനാട് ജില്ലയില്‍ 250 സ്വകാര്യ ബസുകള്‍ റെജിസ്റ്റര്‍ ചെയ്തതില്‍ 30എണ്ണം നിലവില്‍ സര്‍വീസ് നടത്തുന്നില്ല. കൂടാതെ വരും ദിവസങ്ങളില്‍ കുടുതല്‍ ബസുകള്‍ സര്‍വീസ് നിര്‍ത്തുമെന്ന് ബസ്ഉടമകള്‍ പറയുന്നു.
വയനാട്ടുകാര്‍ ഏറ്റവും കുടുതല്‍ ആശ്രയിക്കുന്ന കോഴിക്കോട്ടെക്കും ബംഗ്ലൂര്‍,മൈസൂര്‍ എന്നിവിടങ്ങളിലേക്കും ബസുകള്‍ കുറവാണ്.കൂടാതെ ജില്ലക്ക് അകത്ത് സര്‍വീസ് നടത്തുന്ന പല ബസുകളും ഓടത്തത് ജനങ്ങളെ വലിയ രീതിയില്‍ പ്രയാസപെടുത്തുന്നുണ്ട്.കെ.എസ്.ആര്‍.ടി.സി ബസുകളും കുറവാണ്.പല സ്ഥലങ്ങളിലേക്കും ജീപ്പ്,ഓട്ടോറിക്ഷ ഉള്‍പെടെുള്ള സമാന്തര സര്‍വ്വീസുകളെയാണ് ജനങ്ങള്‍ ആശ്രയിക്കുന്നത്.ഇതിനായി കുടുതല്‍ പണം മുടക്കേണ്ടി വരികയും ചെയ്യുന്നു.