ശബരിമല വിധി; ബ്രാഹ്മണ മഹാസഭ പുനഃപരിശോധന ഹര്‍ജി നല്‍കി
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ശബരിമലയുടെ ആചാരകാര്യങ്ങളില്‍ യാതൊരു അധികാരവും ഇല്ലെന്നും ഹര്‍ജിയില്‍.
Update: 2018-10-14 07:17 GMT
ശബരിമല വിധിക്കെതിരെ കേരള ബ്രാഹ്മണ മഹാസഭയും സുപ്രീംകോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കി. യാഥാര്‍ഥ്യം മനസിലാക്കാതെയാണ് സുപ്രീം കോടതി ഭരണഘടന ബെഞ്ച് വിധി പറഞ്ഞത്. മതപരമായ വിവേചനം ഇന്ത്യന്‍ ഭരണഘടനയില്‍ നിര്‍വചിച്ചിട്ടില്ല.
പാശ്ചാത്യ കാഴ്ചപ്പാടിന് അനുസരിച്ച് അയ്യപ്പ വിശ്വാസികള്‍ പ്രത്യേക വിഭാഗം അല്ലെന്ന് കണ്ടെത്തിയ ഭരണഘടന ബെഞ്ചിന്റെ ഭൂരിപക്ഷ വിധി തെറ്റാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ശബരിമലയുടെ ആചാരകാര്യങ്ങളില്‍ യാതൊരു അധികാരവും ഇല്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.