കരിപ്പൂരില്‍ നിന്നും വലിയ വിമാനങ്ങളുടെ സര്‍വീസ്: എയര്‍ ഇന്ത്യയുടെ പരിശോധന ഇന്നില്ല

മുംബൈയില്‍ നിന്നുള്ള എയര്‍ ഇന്ത്യയുടെ വിദഗ്ധ സംഘം രണ്ട് ദിവസത്തിന് ശേഷം മാത്രമേ എത്തുകയുള്ളൂവെന്നാണ് പുതിയ വിവരം.

Update: 2018-10-15 05:14 GMT

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസ് ആരംഭിക്കുന്നതിനായി എയര്‍ ഇന്ത്യ നടത്താനിരുന്ന സുരക്ഷാ പരിശോധന ഇന്ന് നടക്കില്ല. മുംബൈയില്‍ നിന്നുള്ള എയര്‍ ഇന്ത്യയുടെ വിദഗ്ധ സംഘം രണ്ട് ദിവസത്തിന് ശേഷം മാത്രമേ എത്തുകയുള്ളൂവെന്നാണ് പുതിയ വിവരം.

സുരക്ഷാ പരിശോധനയുമായി ബന്ധപ്പെട്ട ചില രേഖകള്‍ കൂടി പൂര്‍ത്തീകരിക്കാനുണ്ടെന്നാണ് ഔദ്യോഗിക വിശദീകരണം. അതേസമയം എല്ലാ നടപടികളും പൂര്‍ത്തീകരിച്ചതായി എയര്‍പോര്‍ട്ട് വൃത്തങ്ങളും വ്യക്തമാക്കി. എയര്‍ ഇന്ത്യയുടെ പ്രാദേശിക ഉദ്യോഗസ്ഥരുമായി എയര്‍പോര്‍ട്ട് ഡയറക്ടറടക്കമുള്ളവര്‍ ഉടന്‍ ചര്‍ച്ച നടത്തും.

Tags:    

Similar News