ഇടുക്കിയില്‍ 58കാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍

അളകമ്മയെ കൊല്ലപ്പെട്ട കുഞ്ഞുമോന്‍ കടന്ന് പിടിച്ചതില്‍ പ്രകോപിതരായാണ് കൊലപാതകം നടത്തിയതെന്ന് ഇരുവരും പൊലീസിന് മൊഴി നല്‍കി

Update: 2018-10-16 01:49 GMT

ഇടുക്കി മുനിയറ ഇല്ലിസിറ്റിയില്‍ 58കാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. മുനിയറ കരിമല സ്വദേശി സുര എന്ന് വിളിക്കുന്ന സുരേന്ദ്രന്‍,ഭാര്യ അളകമ്മ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.അളകമ്മയെ കൊല്ലപ്പെട്ട കുഞ്ഞുമോന്‍ കടന്ന് പിടിച്ചതില്‍ പ്രകോപിതരായാണ് കൊലപാതകം നടത്തിയതെന്ന് ഇരുവരും പൊലീസിന് മൊഴി നല്‍കി.

ഞായറാഴ്ച രാത്രിയാണ് സുരേന്ദ്രനേയും അളകമ്മയേയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലില്‍ ഇരുവരും പൊലീസിനോട് കുറ്റം സമ്മതിച്ചു. തിങ്കളാഴ്ച ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലപ്പെട്ട കുഞ്ഞുമോന്റെ കരിമലയിലയിലുള്ള തോട്ടത്തിലെ ജോലിക്കാരായിരുന്നു സുരേന്ദ്രനും അളകമ്മയും. കൊലപാതകം നടന്ന ദിവസം ഇരുവരും ജോലി കഴിഞ്ഞ് കുഞ്ഞുമോന്റെ വീട്ടിലാണ് താമസിച്ചത്. രാത്രിയില്‍ സുരേന്ദ്രന്‍ പുറത്തിറങ്ങിയ സമയം മദ്യലഹരിയിലായിരുന്ന കുഞ്ഞുമോന്‍ അളകമ്മയെ കടന്നു പിടിച്ചു ബഹളം കേട്ട് വീടിനുള്ളിലേക്കെത്തിയ സുരേന്ദ്രന്‍ കൈയ്യില്‍ കിട്ടിയ മണ്‍വെട്ടിയുടെ പിടി ഉപയോഗിച്ച് കുഞ്ഞുമോനെ അടിച്ചു വീഴ്ത്തിയെന്നാണ് ഇരുവരും പൊലീസിന് നല്‍കിയിട്ടുള്ള മൊഴി.

Advertising
Advertising

മരണമുറപ്പാക്കിയ ശേഷം പ്രതികള്‍ കരിമലയില്‍ തന്നെയുള്ള ആളൊഴിഞ്ഞ സുരേന്ദ്രന്റെ ബന്ധുവീട്ടിലെത്തി വസ്ത്രം മാറി രക്ഷപ്പെട്ടു. രണ്ട് പകലും ഒരു രാത്രിയും ഒളിച്ച് താമസിച്ച ഇവര്‍ തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് പൊലീസിന്റെ പിടിയിലാകുന്നത്. സംഭവം നടന്ന ദിവസം സുരേന്ദ്രനും അളകമ്മയും കുഞ്ഞുമോന്റെ വീട്ടിലുണ്ടായിരുന്നാതായുള്ള സാക്ഷി മൊഴികളാണ് പൊലീസിനെ വേഗത്തില്‍ പ്രതികളിലേക്കെത്തിച്ചത്. അളകമ്മ സുരേന്ദ്രന്റെ മൂന്നാമത്തെ ഭാര്യയാണെന്നാണ് വെള്ളത്തൂവല്‍ പൊലീസ് പറയുന്നു. മുമ്പ് മറ്റ് ചില കേസുകളില്‍ ഉള്‍പ്പെട്ട് സുരേന്ദ്രന്‍ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

Tags:    

Similar News