ശബരിമല: മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ  വ്യാപക ആക്രമണം; വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു

വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരെ കയ്യേറ്റം ചെയ്തു.

Update: 2018-10-17 10:23 GMT

ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരെ നടക്കുന്ന സമരത്തിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപക അക്രമം. വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരെ കയ്യേറ്റം ചെയ്തു. റിപ്പോര്‍ട്ടര്‍, റിപബ്ലിക്, ന്യൂസ് 18 ചാനലുകളുടെ വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു.

റിപബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടര്‍ പൂജ പ്രസന്നയും ന്യൂസ് 18 റിപ്പോര്‍ട്ടര്‍ രാധികയും സഞ്ചരിച്ച വാഹനങ്ങള്‍ അക്രമികള്‍ അടിച്ചുതകര്‍ത്തു. റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ വാര്‍ത്താസംഘം സഞ്ചരിച്ച വാഹനത്തിന് നേരെയും ആക്രമണമുണ്ടായി. ദ ന്യൂസ് മിനുട്ടിന്‍റെ റിപ്പോര്‍ട്ടര്‍ സരിത ബാലനെ അക്രമികള്‍ കയ്യേറ്റം ചെയ്തു.

Advertising
Advertising

Full View

നൂറിലധികം വരുന്ന ആള്‍ക്കൂട്ടമാണ് ആക്രമണം നടത്തിയത്. നിലക്കലില്‍ ബസ്സുകള്‍ക്ക് നേരെയും ആക്രമണം തുടരുകയാണ്. ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരെ വിവിധ ഹിന്ദു സംഘടനകളുടെയും സംഘ്പരിവാറിന്റെയും നേതൃത്വത്തിലാണ് അതിക്രമം.

Posted by Dhanya Rajendran on Tuesday, October 16, 2018
Tags:    

Similar News