കല്ലേറും അസഭ്യവര്‍ഷവും; സന്നിധാനത്തേക്ക് തിരിച്ച വനിതാ റിപ്പോര്‍ട്ടര്‍ തിരിച്ചിറങ്ങി

പൊലീസ് സംരക്ഷയില്‍ മല കയറാന്‍ തുടങ്ങിയ സുഹാസിനി രാജാണ് മരക്കൂട്ടത്ത് വെച്ച് പ്രതിഷേധക്കാര്‍ തടഞ്ഞതിനെ തുടര്‍ന്ന് തിരിച്ചിറങ്ങിയത്.

Update: 2018-10-18 03:04 GMT

സന്നിധാനത്തേക്ക് തിരിച്ച ന്യൂയോര്‍ക്ക് ടൈംസ് വനിതാ റിപ്പോര്‍ട്ടര്‍ പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചിറങ്ങി. പൊലീസ് സംരക്ഷയില്‍ മല കയറാന്‍ തുടങ്ങിയ സുഹാസിനി രാജാണ് മരക്കൂട്ടത്ത് വെച്ച് പ്രതിഷേധക്കാര്‍ തടഞ്ഞതിനെ തുടര്‍ന്ന് തിരിച്ചിറങ്ങിയത്.

ശബരിമല റിപ്പോര്‍ട്ടിങുമായി ബന്ധപ്പെട്ടാണ് താനെത്തിയതെന്ന് സുഹാസിനി പറഞ്ഞു. പമ്പയില്‍ വെച്ച് സമരാനുകൂലികള്‍ സുഹാസിനിയെ തടയാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് നാല് പൊലീസുകാരുടെ അകമ്പടിയില്‍ സുഹാസിനി സന്നിധാനത്തേക്ക് തിരിച്ചു. തനിക്ക് 51 വയസ്സായെന്ന് പ്രായം തെളിയിക്കുന്ന രേഖകള്‍ കാണിച്ചിട്ടും സുഹാസിനിയെ പതിനഞ്ചോളം പേര്‍ മരക്കൂട്ടത്ത് വെച്ച് തടയുകയായിരുന്നു.

പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് മനപൂര്‍വം പ്രശ്നത്തിനില്ലെന്ന് പറഞ്ഞ് സുഹാസിനി തിരിച്ചിറങ്ങുകയായിരുന്നു. തിരിച്ചിറങ്ങുന്നതിനിടയില്‍ കല്ലേറും അസഭ്യവര്‍ഷവുമുണ്ടായി.

Full View

എന്‍.ഡി.ടി.വിയുടെ റിപ്പോര്‍ട്ടറും സന്നിധാനത്തേക്ക് തിരിച്ചിരുന്നു. എന്നാല്‍ അവര്‍ര്‍ക്കും പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വാങ്ങേണ്ടിവന്നു.

Tags:    

Similar News