ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട യുവാവിന്റെ മൃതദേഹം ഒന്നര വര്‍ഷത്തിന് ശേഷം പുറത്തെടുത്തു

വിഷം അകത്തു ചെന്നാണ് മരണമെന്നാണ് അന്ന് കുടുംബത്തിന് ലഭിച്ച മറുപടി. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയിരുന്നില്ല.

Update: 2018-10-23 10:41 GMT

ഒന്നര വര്‍ഷം മുന്‍പ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച യുവാവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പുറത്തെടുത്തു. കോഴിക്കോട് തടന്‍പാട്ട്താഴം സ്വദേശി റിന്‍സന്‍റെ മൃതദേഹമാണ് പോസ്റ്റ്മോര്‍ട്ടത്തിനായി പുറത്തെടുത്തത്. റിന്‍സന്‍റെ പിതാവ് ജലീലിന്‍റെ പരാതിയെ തുടര്‍ന്നാണ് നടപടി.

കോഴിക്കോട് തടന്‍പാട്ട്താഴം സ്വദേശി റിന്‍സണ്‍ നെല്ലിയാന്‍പതിയിലെ സ്വകാര്യ എസ്റ്റേറ്റില്‍ സൂപ്രവൈസറായിരുന്നു. അസുഖമായതിനെ തുടര്‍ന്ന് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചുവെന്നാണ് പിതാവിന് ലഭിച്ച വിവരം. അതീവ ഗുരുതാരവസ്ഥയിലായിരുന്ന റിന്‍സനെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വിഷം അകത്തു ചെന്നാണ് മരണമെന്നാണ് അന്ന് കുടുംബത്തിന് ലഭിച്ച മറുപടി. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയില്ല. തുടര്‍ന്ന് പിതാവ് നല്‍കിയ പരാതിയെ തുടര്‍ന്ന് കണ്ണൂര്‍ റെയിഞ്ച് ഐ.ജിയാണ് പോസ്റ്റ്മോര്‍ട്ടം നടത്താന്‍ ഉത്തരവിറക്കിയത്.

Advertising
Advertising

Full View

കണ്ണൂര്‍ റീജണല്‍ ഫോറന്‍സിക്ക് ലബോറട്ടറിയിലെ അസിസ്റ്റന്‍റ് ഡയറക്ടര്‍ അജീഷ്, കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഫോറന്‍സിക്ക് വിഭാഗം അസിസ്റ്റന്‍റ് പ്രഫസര്‍ എസ്. കൃഷ്ണകുമാര്‍, തഹസില്‍ദാര്‍ സുബ്രമണ്യന്‍, അസിസ്റ്റന്‍റ് പൊലീസ് കമ്മീഷ്ണര്‍ പൃതിരാജ് എന്നിവരുടെ നേതൃത്വത്തിലാണ് വെസ്റ്റിഹില്‍ പൊതുശ്മാശാനത്തിലില്‍ നിന്നും മൃതദേഹം പുറത്തെടുത്തത്. മൃതദേഹ അവശിഷ്ടങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. രണ്ട് ദിവസത്തിനുശേഷം പോസ്റ്റ്മോര്‍ട്ടം നടത്തും.

Tags:    

Similar News