ശബരിമല യുവതീപ്രവേശനം; വിധി നടപ്പാക്കുക തന്നെ വേണമെന്ന് ഹെെകോടതി

മതിയായ സുരക്ഷ ഒരുക്കാതെ യുവതീ പ്രവേശനം സംബന്ധിച്ച സുപ്രീകോടതി വിധി നടപ്പാക്കരുത് എന്ന് ആവശ്യപ്പെട്ടുള്ള ഹരജി തള്ളിക്കൊണ്ടാണ് ഹെെകോടതി വിധി പുറപ്പെടുവിച്ചത്.

Update: 2018-10-25 11:51 GMT

ശബരിമലയിലെ സ്ത്രീ പ്രവേശനതിൽ സുപ്രിംകോടതി ഉത്തരവ് പാലിക്കാൻ എല്ലാ ഭരണഘടനാ സ്ഥാപനങ്ങൾക്കും ബാധ്യതയുണ്ടെന്ന് ഹൈകോടതി. ശബരിമലയിൽ മതിയായ അടിസ്ഥാന സൗകര്യം ഒരുക്കാതെ യുവതികളെ പ്രവേശിപ്പിക്കരുതെന്ന ഹർജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചിന്റെ വാക്കാലുള്ള പരാമർശം.

ശബരിമലയില്‍ മതിയായ സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളുമൊരുക്കാതെ സ്ത്രീകളെ പൊലീസ് സംരക്ഷണയിൽ പ്രവേശിപ്പിക്കരുത് എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി തള്ളിയാണ് ഹൈക്കോടതി പരാമര്‍ശം. സുപ്രിംകോടതിയുടെ ഉത്തരവുകള്‍ രാജ്യത്തെ എല്ലാ സിവില്‍ സംവിധാനങ്ങളും പാലിക്കാന്‍ ബാധ്യസ്ഥരാണ്. ഭരണഘടനയനുസരിച്ച് സര്‍ക്കാര്‍ സംവിധാനങ്ങള്‍ സുപ്രിംകോടതി വിധി നടപ്പാക്കുകയാണ് വേണ്ടതെന്ന് കോടതി വ്യക്തമാക്കി.

Advertising
Advertising

ഹെൽമെറ്റും ജാക്കറ്റും നൽകി പൊലീസ് സംരക്ഷണയിൽ മല കയറ്റി ധിറുതി പിടിച്ച് സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതിന് പകരം, സൗകര്യങ്ങളൊരുക്കാൻ നടപടിക്ക് നിർദേശിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകനായ പി.ഡി ജോസഫാണ് ഹരജി നൽകിയത്. ഹരജിക്കാരന് വേണമെങ്കില് സപ്രിം കോടതിയെ സമീപിക്കാമെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ഹരജി തള്ളിയത്.

Full View

സുപ്രിംകോടതി വിധി ഉടനടി നടപ്പാക്കാനുള്ള ധിറുതിയിൽ ആയിര കണക്കിന് പൊലീസിനെ ഉപയോഗിച്ച് യുദ്ധകാലാടിസ്ഥാനത്തില്‍ സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ ശ്രമിച്ചതാണ് വലിയ സംഘര്‍ഷത്തിന് ഇടയാക്കി എന്നതായിരുന്നു ഹരജിക്കാരന്റെ വാദം.

Tags:    

Similar News