സന്നിധാനത്ത് മൂത്രമൊഴിച്ച് നടയടപ്പിക്കാനായിരിക്കും സംഘപരിവാര്‍ പദ്ധതിയെന്ന് മുഖ്യമന്ത്രി  

അമിത് ഷായുടെ ആഗ്രഹം നടപ്പാക്കാനുള്ള മണ്ണല്ല ഇതെന്ന് പറഞ്ഞ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവിന് കോണ്‍ഗ്രസ് നിലപാട് ഉയര്‍ത്തിപ്പിടിക്കാനാവുന്നില്ലെന്നും കുറ്റപ്പെടുത്തി.

Update: 2018-10-30 03:24 GMT

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയില്‍ അഹിന്ദുക്കളെ പ്രവേശിപ്പിക്കരുതെന്ന ഹരജിയില്‍ ശക്തമായ നിരീക്ഷണങ്ങളാണ് ഹൈക്കോടതി നടത്തിയത്. പ്ലാന്‍ ബി പ്രകാരം രക്തമൊഴുക്കാനായിരിക്കില്ല സന്നിധാനത്ത് മൂത്രമൊഴിച്ച് നടയടപ്പിക്കാനായിരിക്കും സംഘപരിവാര്‍ പദ്ധതിയെന്നും പിണറായി പരിഹസിച്ചു. എറണാകുളത്ത് എല്‍.ഡി.എഫിന്റെ ജനകീയ റാലിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Full View

കലൂര്‍ സ്റ്റേഡിയത്തിന് സമീപം തയ്യാറാക്കിയ പ്രത്യേക വേദിയില്‍ പിണറായി നിലപാട് ആവര്‍ത്തിക്കുകയായിരുന്നു. ശബരിമലയില്‍ അഹിന്ദുക്കളെ പ്രവേശിപ്പിക്കരുതെന്ന ആര്‍.എസ്.എസ് നേതാവ് ടി.ജി മോഹന്‍ദാസിന്റെ ഹരജി പരിഗണിക്കുന്പോള്‍ കോടതി നടത്തിയത് ശക്തമായ നിരീക്ഷണങ്ങളെന്ന് മുഖ്യമന്ത്രി.

Advertising
Advertising

അമിത്ഷായുടെ കേരളത്തിലെ പരാമര്‍ശത്തിനെതിരെ നവോത്ഥാന ചരിത്രം ഓര്‍മ്മിച്ച പിണറായി അമിത്ഷായുടെ പ്രഖ്യാപനവും കേട്ട് തെരുവിലിറങ്ങാനിറങ്ങുന്നവര്‍ക്ക് മുന്നറിയിപ്പും നല്‍കി.

കോണ്‍ഗ്രസ്സുകാര്‍ ബി.ജെ.പിയിലേക്ക‍േ് ചേക്കേറാന്‍ കാത്തുനില്‍ക്കുകയാണെന്ന പരിഹാസത്തോടെയാണ് മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്. കാനം രാജേന്ദ്രന്‍, മന്ത്രി മാത്യു ടി. തോമസ്, സ്കറിയ തോമസ്, എം.എം ലോറന്‍സ് തുടങ്ങിയ നേതാക്കളും ശബരിമല വിഷയത്തില്‍ എല്‍.ഡി.എഫ് നടത്തിയ ജനകീയറാലിയുടെ വേദിയിലുണ്ടായിരുന്നു.

Full View

ये भी पà¥�ें- അമിത് ഷാക്കെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശം തരംതാഴ്ന്നതെന്ന് കണ്ണന്താനം

Tags:    

Similar News