തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കുന്ന കാഴ്ചപ്പാടുകള്‍ ജനാധിപത്യവിരുദ്ധമെന്ന് മുഖ്യമന്ത്രി

ഗവര്‍ണര്‍മാരെ കേന്ദ്രം ചട്ടുകമാക്കുകയാണ്. സര്‍ക്കാറുകളെ പിരിച്ചുവിടുമെന്നതടക്കമുള്ള ഭീഷണി ഇപ്പോഴും തുടരുകയാണെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

Update: 2018-10-30 10:59 GMT

ഇന്ത്യയില്‍ നിലനില്‍ക്കുന്ന തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കുന്ന കാഴ്ചപ്പാടുകള്‍ ജനാധിപത്യവിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അമിതാധികാര പ്രവണതയുള്ളതും അധികാരം കേന്ദ്രീകരിക്കുന്നതുമായ പ്രസിഡന്‍ഷ്യല്‍ രീതി അംഗീകരിക്കാന്‍ പറ്റില്ല. ഗവര്‍ണര്‍മാരെ കേന്ദ്രം ചട്ടുകമാക്കുകയാണ്. സര്‍ക്കാറുകളെ പിരിച്ചുവിടുമെന്നതടക്കമുള്ള ഭീഷണി ഇപ്പോഴും തുടരുകയാണെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. എ.കെ.ജി പഠനഗവേഷണകേന്ദ്രം സംഘടിപ്പിച്ച തെരെഞ്ഞെടുപ്പ് പരിഷ്കാരങ്ങളെന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

Tags:    

Similar News