മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ ഉള്‍പ്പെട്ട പൊലീസ് സംഘം വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി

മങ്കട സ്വദേശി യദുകൃഷ്ണനാണ് മർദ്ദനമേറ്റത്. മുഖ്യമന്ത്രിയുടെ ഗൺമാൻ വാഹിദും സംഘവുമാണ് മർദ്ദിച്ചതെന്ന് യദു കൃഷ്ണന്റെ ബന്ധുക്കൾ ആരോപിച്ചു.

Update: 2018-10-31 13:06 GMT

മലപ്പുറം മങ്കടയില്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘത്തിലെ കമാൻറോയും സംഘവും വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. മങ്കട 17ആം വാർഡ് അംഗം അനിൽകുമാറിന്‍റെ മകൻ കൊങ്ങേംപുറത്ത് യദുകൃഷ്ണൻ ആണ് മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലുള്ളത്.

സുഹൃത്തുക്കളോടൊപ്പം പ്രകൃതിഭംഗി കാണാനിറങ്ങിയ യദുകൃഷ്ണനു നേരെ മങ്കട കൊരങ്ങന്‍ചോലയില്‍ വച്ചാണ് ആക്രമണമുണ്ടായത്. വാഹനം തടഞ്ഞുനിര്‍ത്തി അഞ്ചംഗ സംഘം കഞ്ചാവ് ആവശ്യപ്പെട്ടതായും തുടര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചതായും യദു കൃഷ്ണന്‍ പറഞ്ഞു. ഇദ്ദേഹമിപ്പോള്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുകയാണ്.

Advertising
Advertising

ആര്‍ ബറ്റാലിയനിലെ അംഗമായ വാഹിദ് മന്ദേടത്ത് ഉള്‍പ്പെടെയുള്ള സംഘമാണ് ആക്രമിച്ചെതെന്നാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് മങ്കട ചേരിയം സ്വദേശികളായ നിഷാദ് ചോലശ്ശേരി, അഫ്‌സല്‍ പുല്‍വീട്ടില്‍, ഷംസുദ്ദീന്‍ ചോലശ്ശേരി എന്നിവരെ മങ്കട പൊലീസ് കസ്റ്റഡിയിലെടുത്തു. സമ്മര്‍ദ്ദത്തെ തുടര്‍ന്ന് വാഹിദ് മന്ദേടത്തിനെ കേസില്‍ നിന്നും രക്ഷപ്പെടുത്താന്‍ പൊലിസ് ശ്രമിക്കുകയാണെന്നാണ് ആരോപണം.

Full View
Tags:    

Similar News