തിരുവനന്തപുരം തീപിടുത്തം നിയന്ത്രണവിധേയം; വിഷപ്പുക ശ്വസിച്ച് 2 പേര്‍ ആശുപത്രിയില്‍,  പ്രദേശത്തെ 2 കി.മീ ചുറ്റളവിലുള്ള സ്കൂളുകള്‍ക്ക് ഇന്ന് അവധി

ചിറയിൻകീഴ് സ്വദേശി സിംസണിന്റ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. തീപിടുത്തമുണ്ടായ സ്ഥലത്ത് നിന്ന് ഒരു കിലോമീറ്റർ ചുറ്റളവിൽ നിന്ന് മാറി നിൽക്കാന്‍ ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി

Update: 2018-11-01 08:31 GMT
Advertising

തിരുവനന്തപുരം മണ്‍വിളയിലെ പ്ലാസ്റ്റിക് നിര്‍മാണ യൂണിറ്റിലുണ്ടായ തീ പൂര്‍ണമയായി അണച്ചു. 40 യൂണിറ്റ് ഫയര്‍ഫോഴ്സിന്റെ രാത്രി മുഴുവൻ നീണ്ടുനിന്ന രക്ഷാപ്രവർത്തനത്തിന് ഒടുവിലാണ് തീ അണക്കാനായത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് പൊലീസും ഫയർഫോഴ്സും ഉത്തരവിട്ടു.

ഇന്നലെ വൈകിട്ട് ഏഴുമണിയോടെയാണ് തിരുവനന്തപുരം മൺവിളയിൽ ഫാമിലി പ്ലാസ്റ്റിക് ഫാക്ടറിയിൽ തീപിടുത്തം ഉണ്ടായത്. ഫാക്ടറിയും അസംസ്കൃത വസ്തുക്കൾ സൂക്ഷിക്കുന്ന കെട്ടിടവും പൂർണമായി കത്തിനശിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിന്നെത്തിയ ഫയര്‍ഫോഴ്സിന്റെ 40 യൂണിറ്റ് 12 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം നടത്തിയാണ് തീ അണച്ചത്. വിമാനത്താവളത്തിൽ നിന്ന് ഒരു യൂണിറ്റും തമിഴ്നാട് ഫയർഫോഴ്സിന്റെ 2 യൂണിറ്റും സഹായത്തിന് എത്തിയിരുന്നു. പ്ലാസ്റ്റിക് ഉൽപന്നങ്ങളും നിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കളും ഡീസൽ ഉൾപ്പെടെയുള്ള പെട്രോളിയം ഉത്പന്നങ്ങളും പൂർണമായി കത്തിയമർന്നു. ജീവനക്കാർ ജോലി കഴിഞ്ഞ് ഇറങ്ങിയതിനാൽ ആളപായമുണ്ടായില്ല. സംഭവത്തെക്കുറിച്ച് പൊലീസും ഫയര്‍ഫോഴ്സും വെവ്വേറെ അന്വേഷിക്കും.

പുക ശ്വസിച്ച് അസ്വസ്ഥത പ്രകടിപിച്ച രണ്ടുപേരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനത്തിനിടെ ഒരു ഫയർമാന് പരിക്കേറ്റു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും ഇ.പി ജയരാജനും തീപിടുത്തം നടന്ന ഫാക്ടറി സന്ദർശിച്ചു.

Full View

ये भी पà¥�ें- തിരുവനന്തപുരത്ത് വന്‍ തീപിടിത്തം

ये भी पà¥�ें- തിരുവനന്തപുരം തീപിടുത്തം;അട്ടിമറി സാധ്യത പരിശോധിക്കുമെന്ന് കടകംപള്ളി സുരേന്ദ്രന്‍

Tags:    

Similar News