ശബരിമലയെ കലാപഭൂമിയാക്കാന്‍ സി.പി.എം തന്ത്രമെന്ന് രമേശ് ചെന്നിത്തല

തീര്‍ഥാടനം എങ്ങനെ വേണമെന്ന് തീരുമാനിക്കാന്‍ സര്‍ക്കാരിനാവില്ല. ശബരിമലയില്‍ വേണ്ട മുന്നൊരുക്കങ്ങളൊന്നും നടക്കുന്നില്ല...

Update: 2018-11-02 05:30 GMT

ശബരിമലയെ കലാപഭൂമിയാക്കാന്‍ സി.പി.എം തന്ത്രം മെനയുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തീര്‍ഥാടനം എങ്ങനെ വേണമെന്ന് തീരുമാനിക്കാന്‍ സര്‍ക്കാരിനാവില്ല. ശബരിമലയില്‍ വേണ്ട മുന്നൊരുക്കങ്ങളൊന്നും നടക്കുന്നില്ലെന്നും രമേശ് ചെന്നിത്തവല വിമര്‍ശിച്ചു.

കേരളപ്പിറവി ദിനത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം കിട്ടാത്തത് ആദ്യമായാണ്. സാലറി ചലഞ്ച് സര്‍ക്കാര്‍ ജീവനക്കാരെ രണ്ട് തട്ടിലാക്കി. സാലറി ചലഞ്ചിലൂടെ സര്‍ക്കാര്‍ നടത്തിയത് പിടിച്ചുപറിയാണ്. ജീനക്കാരെ തമ്മിലടിപ്പിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

Advertising
Advertising

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ പരാജയമാണ്. പ്രളയത്തില്‍ പെട്ടവര്‍ക്ക് ഇതുവരെ നഷ്ടപരിഹാരം നല്‍കിയിട്ടില്ല. പതിനായിരം രൂപ കിട്ടാത്ത നിരവധിയാളുകളാണ് ഉള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Full View
Tags:    

Similar News