ശബരിമലയില്‍ സ്ഫോടനാത്മകമായ സാഹചര്യമെന്ന് മുല്ലപ്പള്ളി

സ്ഥിതി കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പരാജയമാണ്. ശരണം വിളിക്ക് പകരം മുഴങ്ങുന്നത് പോർവിളിയെന്നും കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി പറഞ്ഞു

Update: 2018-11-04 07:07 GMT

ശബരിമലയില്‍ സ്ഫോടനാത്മകമായ സാഹചര്യമെന്ന് മുല്ലപ്പള്ളി. സ്ഥിതി കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പരാജയമാണ്. ശരണം വിളിക്ക് പകരം മുഴങ്ങുന്നത് പോർവിളിയെന്നും കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി പറഞ്ഞു.

കണ്ണൂരിലെ ചാവേറുകളെ പരിശീലനം നൽകി സി.പി.എമ്മും ആര്‍.എസ്.എസും ശബരിമലയിലേക്ക് അയച്ചു. വർഗീയത വളർത്താനുള്ള സാഹചര്യം ബി.ജെ.പി മുതലെടുക്കുകയാണ്. അമിത്ഷായുടെ സന്ദർശനം ശബരിമലയിലെ പദ്ധതി ആസൂത്രണം ചെയ്യാനായിരുന്നുവെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു

Tags:    

Similar News