ശബരിമല സ്ത്രീ പ്രവേശനം: സര്‍വ്വകക്ഷി യോഗം 15ന്

ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരായ റിവ്യൂ ഹരജികള്‍ ജനുവരി 22ന് തുറന്ന കോടതിയില്‍ വാദം കേള്‍ക്കുമെന്നാണ് സുപ്രീം കോടതി തീരുമാനം.

Update: 2018-11-13 15:34 GMT

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സര്‍വ്വകക്ഷി യോഗം 15ന് നടക്കും. രാവിലെ 11 മണിക്ക് സര്‍വ്വകക്ഷി യോഗം ചേരും. ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരായ റിവ്യൂ ഹരജികള്‍ ജനുവരി 22ന് തുറന്ന കോടതിയില്‍ വാദം കേള്‍ക്കുമെന്നാണ് സുപ്രീം കോടതി തീരുമാനം. സ്ത്രീ പ്രവേശന വിധിക്ക് സ്റ്റേ ഇല്ല. വിധി നിലനില്‍ക്കും. റിവ്യൂ ഹരജികള്‍ക്കൊപ്പം റിട്ട് ഹരജികളും പരിഗണിക്കും. ചീഫ് ജസ്റ്റിസിന്റെ ചേംബറിലാണ് റിവ്യൂ ഹരജികള്‍ പരിഗണിച്ചത്. 49 പുന:പ്പരിശോധനാ ഹരജികളാണ് കോടതിയിലെത്തിയത്.

Tags:    

Similar News