ശബരിമല വിഷയത്തില്‍ കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ പലരും ശ്രമിക്കുന്നുണ്ടെന്ന് ഹൈക്കോടതി

അതുകൊണ്ടാണ് സര്‍ക്കാറിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുന്നതെന്നും കോടതി പറഞ്ഞു

Update: 2018-11-14 07:47 GMT

ശബരിമല വിഷയത്തില്‍ കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ പലരും ശ്രമിക്കുന്നുണ്ടെന്ന കാര്യം ശ്രദ്ധിക്കണമെന്ന് സര്‍ക്കാറിനോട് ഹൈക്കോടതി . അതുകൊണ്ടാണ് സര്‍ക്കാറിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുന്നതെന്നും കോടതി പറഞ്ഞു.

ശബരിമലയിലെ സംഘർഷാവസ്ഥ മുതലെടുക്കാൻ ശ്രമം ഉണ്ടായെക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. അതിന് മുൻകരുതലായാണ് വാഹനങ്ങൾക്ക് പാസ്സ് ഏർപ്പെടുത്തിയത്. അതുകൊണ്ട് തീർത്ഥാടകർക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടാകില്ലെന്നും സർക്കാർ ബോധിപ്പിച്ചു. തീർത്ഥാടകരുടെ വാഹനങ്ങൾക്ക് പാസ് നിർബന്ധമാക്കിയ നടപടിക്കെതിരെ സമർപ്പിച്ച ഹരജിക്ക് മറുപടിയായാണ് സർക്കാർ വിശദീകരണം. ഹരജി കൂടുതൽ വാദത്തിനായി നാളത്തേക്ക് മാറ്റി.

Tags:    

Similar News