ശബരിമലയിലെ അസൗകര്യങ്ങള്‍ വിലയിരുത്താന്‍ കെ.പി.സി.സി സംഘം

ഭക്തര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തി.

Update: 2018-11-18 07:04 GMT

ശബരിമലയിലെ അസൗകര്യങ്ങള്‍ വിലയിരുത്താന്‍ കെ.പി.സി.സി നിയോഗിച്ച മുന്‍ മന്ത്രിമാരുടെ സംഘം നിലക്കലിലെത്തി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വി.എസ് ശിവകുമാര്‍, അടൂര്‍ പ്രകാശ് എന്നിവരടങ്ങുന്ന സംഘമാണ് പ്രശ്‌നങ്ങള്‍ പഠിക്കാന്‍ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിക്കുന്നത്.

ഭക്തര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തി. മാധ്യമങ്ങള്‍ക്ക് ഉള്‍പ്പടെ അനവാശ്യ നിയന്ത്രണങ്ങളാണ് ഏര്‍പെടുത്തിയിരിക്കുന്നതെന്നും നേതാക്കള്‍ വിമര്‍ശിച്ചു.

Tags:    

Similar News