സന്നിധാനത്ത് എന്തിനും തയ്യാറായി കര്‍സേവകര്‍; ആര്‍.എസ്.എസ് നേതാവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

അടുത്ത 60 ദിവസം ശബരിമലയില്‍ എന്ത് നടക്കണമെന്ന് തീരുമാനിച്ചു കഴിഞ്ഞെന്ന് ആര്‍.എസ്.എസ് സംസ്ഥാന ഘോഷ് പ്രമുഖ് പി ഹരീഷ്

Update: 2018-11-19 11:16 GMT

സന്നിധാനത്ത് എന്തിനും തയ്യാറായ കര്‍സേവകരെ നിയോഗിച്ചിട്ടുണ്ടെന്ന് ആര്‍.എസ്.എസ് നേതാവിന്റെ വെളിപ്പെടുത്തല്‍. അടുത്ത 60 ദിവസം ശബരിമലയില്‍ എന്ത് നടക്കണമെന്ന് തീരുമാനിച്ചു കഴിഞ്ഞെന്ന് ആര്‍.എസ്.എസ് സംസ്ഥാന ഘോഷ് പ്രമുഖ് പി ഹരീഷ് പറഞ്ഞു.

പൊലീസോ മന്ത്രിമാരോ വിചാരിച്ചാല്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. ഏത് പാതിരാത്രിയും എന്തിനും തയ്യാറായിരിക്കണമെന്ന് നിര്‍ദേശം നല്‍കിയെന്നും പി. ഹരീഷ് വെളിപ്പെടുത്തി‍.

മുഖ്യമന്ത്രി ഇന്ന് കോഴിക്കോട് പങ്കെടുത്ത പരിപാടിയിലേക്ക് ബി.ജെ.പി - ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയിരുന്നു. ഈ മാര്‍ച്ച് പൊലീസ് തടയുകയുണ്ടായി. തുടര്‍ന്ന് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് ഹരീഷ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

Full View
Tags:    

Similar News