കൃഷി ചെയ്യാന്‍ സ്ഥലമില്ല, സമയമില്ല എന്നൊക്കെ പറയുന്നവര്‍ ഫ്രാന്‍സിസിന്‍റെ കൃഷിയിടമൊന്ന് കാണണം

കരിങ്കോഴി, വാത്ത, താറാവ്, ടര്‍ക്കി എന്നിവയ്ക്കൊപ്പം മുയലും മത്സ്യവുമെല്ലാം മുപ്പതു സെന്‍റ് സ്ഥലത്ത് വളര്‍ത്തുന്നു.

Update: 2018-11-21 13:44 GMT

കൃഷിയെ കുറിച്ച് പലര്‍ക്കുമുള്ള പരാതിയാണ് വേണ്ടത്ര സ്ഥലമില്ല, സമയമില്ല എന്നൊക്കെ. എന്നാല്‍ കണ്ണൂര്‍ ഉദയഗിരിയിലെ റിട്ടയേര്‍ഡ് അധ്യാപകന്‍ ഫ്രാന്‍സിസിന്‍റെ വീട്ടു മുറ്റത്തെത്തിയാല്‍ ഈ പരാതികള്‍ക്കെല്ലാം ഉത്തരം കിട്ടും.

മുപ്പത്തിയഞ്ചു വര്‍ഷത്തെ അധ്യാപക വൃത്തിയില്‍ നിന്നും വിരമിച്ച ശേഷമാണ് ഫ്രാന്‍സിസ് കൃഷിയില്‍ സജീവമായത്. കരിങ്കോഴി, വാത്ത, താറാവ്, ടര്‍ക്കി എന്നിവയ്ക്കൊപ്പം മുയലും മത്സ്യവുമെല്ലാം മുപ്പതു സെന്‍റ് സ്ഥലത്ത് വളര്‍ത്തുന്നു. കരിങ്കോഴികള്‍ക്കും നാടന്‍ കോഴികള്‍ക്കും ഇന്ന് ആവശ്യക്കാര്‍ ഏറെ ആണ്. മറ്റു കൃഷികളില്‍ നിന്നും വ്യത്യസ്തമായി പക്ഷികളെയും മൃഗങ്ങളെയും പരിപാലിക്കാനാണ് ഇദ്ദേഹത്തിന് കൂടുതല്‍ താല്പര്യം. കാര്‍ഷിക മേഖലയിലെ തകര്‍ച്ചയില്‍ നിന്ന് കര കയറാന്‍ ഇത്തരം കൃഷിയിലേക്ക് കര്‍ഷകര്‍ തിരിയണമെന്നാണ് ഫ്രാന്‍സിസിന്‍റെ അഭിപ്രായം.

Full View

മുഷി ഇനത്തില്‍ പെട്ട മീനുകളെ വളര്‍ത്തുന്നതിനായി കൂറ്റന്‍ ജല സംഭരണി തന്നെ ഫ്രാന്‍സിസ് വീട്ടു മുറ്റത്ത് നിര്‍മ്മിച്ചിട്ടുണ്ട്. വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികളും ഇവിടെ നിന്നുതന്നെ വിളയിച്ചെടുക്കുന്നു. ഫ്രാന്‍സിന്‍റെ കൃഷി രീതിയെ കുറിച്ച് പഠിക്കാന്‍ നിരവധി പേരാണ് ഉദയഗിരിയിലെ ഇദ്ദേഹത്തിന്‍റെ വീട്ടില്‍ എത്തുന്നത്.

Tags:    

Similar News