നിയമസഭയിൽ പ്രവേശിപ്പിക്കില്ലെന്ന് പറഞ്ഞിട്ടില്ല; കെ.എം ഷാജി വരുന്ന നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാനാകില്ലെന്നും സ്പീക്കർ

മാധ്യമങ്ങൾ തന്റെ വാക്കുകൾ തെറ്റായി നൽകിയതാണ്. എന്നാല്‍ ഷാജി ഇപ്പോള്‍ എം.എല്‍.എ അല്ലെന്നും സ്പീക്കര്‍ അറിയിച്ചു.

Update: 2018-11-23 08:44 GMT

അഴീക്കോട് എം.എല്‍.എ സ്ഥാനത്ത് നിന്ന് ഹൈക്കോടതി അയോഗ്യനാക്കിയ കെ.എം ഷാജിയെ നിയമസഭയിൽ പ്രവേശിപ്പിക്കില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. മാധ്യമങ്ങൾ തന്റെ വാക്കുകൾ തെറ്റായി നൽകിയതാണ്. എന്നാല്‍ ഷാജി ഇപ്പോള്‍ എം.എല്‍.എ അല്ലെന്നും സ്പീക്കര്‍ അറിയിച്ചു.

അടുത്ത നിയമസഭാ സമ്മേളനം ഈ മാസം ഇരുപത്തിയേഴിന് തുടങ്ങുമെന്നും ഓർഡിനൻസുകൾ വേഗത്തിൽ നിയമമാക്കുമെന്നും സ്പീക്കർ പറഞ്ഞു. തന്റെ വാക്കുകൾ മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചുവെന്ന് പറഞ്ഞ സ്പീക്കർ കെ.എം ഷാജി വരുന്ന നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാനാകില്ലെന്ന് ആവർത്തിച്ചു.

Advertising
Advertising

നിലവിൽ കെ.എം ഷാജി നിയമ സഭാംഗമല്ലെന്നും സ്പീക്കർ പറഞ്ഞു. പതിനാലാം കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനമാണ് ചൊവ്വാഴ്ച ആരംഭിക്കുന്നത്. പൂർണമായും നിയമനിർമാണത്തിനാണ് ഈ സമ്മേളനം 13 ദിവസവും ചേരുക. 13 ഓർഡിനൻസുകൾ ഈ സമ്മേളത്തിൽ അവതരിപ്പിക്കും.

ദേശീയ ശരാശരിയേക്കാൾ കൂടുതൽ കാലം നിയമസഭാസമ്മേളനം ചേരുന്നത് കേരളത്തിലാണ്. നിയമ നിർമാണ പ്രക്രിയയിൽ പൊതുജനത്തിന് അവസരമൊരുക്കുന്നതിൽ കേരളം രാജ്യത്തിന് മാതൃതയാണെന്നും സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു.

Full View
Tags:    

Similar News