‘സി.പി.എം നിലവില്‍ വന്നതിന് ശേഷം എന്ത് നവോത്ഥാനമാണ് നടത്തിയത് ?’ ശബരിമല വിഷയത്തില്‍ എ.കെ ആന്‍റണി

സി.പി.എമ്മിന്‍റെയും ആര്‍.എസ്.എസിന്‍റെയും നടപടികള്‍ മലര്‍പൊടിക്കാരന്‍റെ സ്വപ്നം മാത്രമാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ മതേതരത്വത്തിന്‍റെ സര്‍ട്ടിഫിക്കറ്റ് തനിക്ക് വേണ്ടെന്നും ആന്‍റണി.

Update: 2018-11-26 15:41 GMT

ശബരിമല വിഷയത്തില്‍ സി.പി.എം ഉയര്‍ത്തിക്കൊണ്ടുവന്ന നവോത്ഥാന ചര്‍ച്ചയിലെ അവകാശവാദങ്ങളെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്. സി.പി.എം നിലവില്‍ വന്നതിന് ശേഷം എന്ത് നവോത്ഥാനമാണ് നടത്തിയതെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്‍റണി. ശബരിമല വിഷയത്തില്‍ കലാപന്തരീക്ഷം നിലനിര്‍ത്തണമെന്ന് മുഖ്യമന്ത്രിയും സര്‍ക്കാരും ആര്‍.എസ്.എസും ആഗ്രഹിക്കുന്നെന്നും ആന്‍റണി കോഴിക്കോട്ട് പറഞ്ഞു.

നവോത്ഥാനത്തെ കുറിച്ചാണ് മുഖ്യമന്ത്രി പറയുന്നത്. 1964ല്‍ സി.പി.എം നിലവില്‍ വന്നതിന് ശേഷം എന്ത് നവോത്ഥാനമാണ് നടത്തിയതെന്ന് എ.കെ ആന്‍റണി ചോദിച്ചു. ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് വേണ്ടി പ്രക്ഷോഭം നടത്താന്‍ സി.പി.എം തയ്യാറുണ്ടോ എന്നും ആന്‍റണി ചോദിച്ചു.

Advertising
Advertising

ശബരിമല വിഷയത്തില്‍ മാപ്പര്‍ഹിക്കാത്ത തെറ്റാണ് സര്‍ക്കാര്‍ ചെയ്തത്. ആര്‍.എസ്.എസ്, സി.പി.എം എന്നീ രണ്ട് മല്ലന്‍മാരെ കേരളത്തിലുളളൂ എന്ന് വരുത്തി തീര്‍ക്കുന്നു. ആര്‍.എസ്.എസിന്‍റെ അടിത്തറ വളരണമെന്ന് ആഗ്രഹിക്കുന്നവരാണ് സി.പി.എമ്മെന്നും അതിന്‍റെ പടത്തലവനാണ് മുഖ്യമന്ത്രിയെന്നും ആന്‍റണി പറഞ്ഞു.

മാച്ച് ഫിക്സിംഗ് ആണ് ഇപ്പോള്‍ നടക്കുന്നത്. തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള സി.പി.എമ്മിന്‍റെയും ആര്‍.എസ്.എസിന്‍റെയും നടപടികള്‍ മലര്‍പൊടിക്കാരന്‍റെ സ്വപ്നം മാത്രമാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ മതേതരത്വത്തിന്‍റെ സര്‍ട്ടിഫിക്കറ്റ് തനിക്ക് വേണ്ടെന്നും ആന്‍റണി പറഞ്ഞു.

Full View
Tags:    

Similar News