കരിപ്പൂർ വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗത്തിനെതിരെ വ്യാപക പരാതി

ബാഗേജിന് മണിക്കൂറുകൾ കാത്തുനിൽക്കേണ്ടി വരുന്നതായും യാത്രക്കാര്‍ പറയുന്നു. കസ്റ്റംസ് ഹാളിലെ കൗണ്ടറുകളോട് ചേർന്നുളള സി.സി.ടി.വി ക്യാമറകൾ വിഛേദിച്ചതായും പരാതിയുണ്ട്.

Update: 2018-11-28 07:38 GMT

കരിപ്പൂർ വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗത്തിനെതിരെ വ്യാപക പരാതി. ഗൾഫ് യാത്രക്കാരോട് മോശമായി പെരുമാറുന്നതായും ബാഗേജിന് മണിക്കൂറുകൾ കാത്തുനിൽക്കേണ്ടി വരുന്നതായും യാത്രക്കാര്‍ പറയുന്നു. കസ്റ്റംസ് ഹാളിലെ കൗണ്ടറുകളോട് ചേർന്നുളള സി.സി.ടി.വി ക്യാമറകൾ വിഛേദിച്ചതായും പരാതിയുണ്ട്.

കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിവിധ വിഭാഗങ്ങൾക്കെതിരെ യാത്രക്കരുടെ ഭാഗത്ത് നിന്ന് നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു. അന്തര്‍ ദേശീയ യാത്രക്കാര്‍ക്ക് ലോക നിലവരാത്തിലുള്ള സേവനവും പെരുമാറ്റവും ലഭിക്കുന്നില്ലെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് ഇമിഗ്രേഷൻ, സി. ഐ .എസ്.എഫ് വിഭാഗം യാത്രക്കാരോടുളള പെരുമാറ്റം മെച്ചെപ്പടുത്തിയിരുന്നു. എന്നാൽ, കസ്റ്റംസിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർ ഇപ്പോഴും യാത്രക്കാരോട് മോശമായി പെരുമാറുന്നുവെന്നാണ് പരാതി.

Advertising
Advertising

Full View

പരാതികൾ വ്യാപകമായതിനെ തുടർന്ന് അത്യാധുനിക യന്ത്രങ്ങൾ സ്ഥാപിച്ചെങ്കിലും ഇപ്പോഴും ഇവ പ്രവർത്തിക്കുന്നില്ല. സ്ഥല പരിമിതിയുടെ കാരണം പറഞ്ഞ് പുതിയ മെറ്റല്‍ ഡിറ്റക്ടര്‍ വാതില്‍പോലും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇവിടെ ഉപയോഗിക്കുന്നില്ല. കസ്റ്റംസ് ഹാളിലെ കൗണ്ടറുകളോട് ചേർന്നുളള സി.സി.ടി.വി ക്യാമറകൾ വിഛേദിച്ചതിനെതിരെയും നിരവധി പരാതികളുണ്ട്.

കഴിഞ്ഞ ഏപ്രിൽ മുതൽ ഈ ക്യാമറകൾ പ്രവർത്തിക്കുന്നില്ല. മുൻ എയർപോർട്ട് ഡയരക്ടറോട് കസ്റ്റംസ് ഉദ്യോഗസ്ഥർ നിരന്തരമായി ആവശ്യപ്പെട്ട് ക്യാമറകൾ വിഛേദിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം

Tags:    

Similar News