‘വനിതാ മതില്‍ പഞ്ചസാരയില്‍ പൊതിഞ്ഞ പാഷാണം’; സാമുദായിക സംഘടനകളെ തമ്മിലടിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് പ്രതിപക്ഷം

ഡി.ജി.പിക്കെതിരെ മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ ആരോപണം ഗുരുതരമാണെന്നും മുഖ്യമന്ത്രി ഇക്കാര്യം വിശദീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു

Update: 2018-12-02 08:19 GMT

നവോത്ഥാന സംഘടനകള്‍ ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന ‘വനിതാ മതിലി’നെതിരെ പ്രതിപക്ഷം. പഞ്ചസാരയില്‍ പൊതിഞ്ഞ പാഷാണമാണ് വനിത മതിലെന്നും, സര്‍ക്കാര്‍ പണമുപയോഗിച്ച് സി.പി.എം പരിപാടി സംഘടിപ്പിക്കുന്നത് ശരിയല്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വനിതാ മതില്‍ നടത്തി സാമുദായിക സംഘടനകളെ തമ്മിലടിപ്പിക്കാന്‍ നീക്കം നടത്തുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

170 നവോത്ഥാന സംഘടനകളുടെ പിന്തുണയോടെയാണ് ജനുവരി ഒന്നിന് വനിതാ മതില്‍ സംഘടിപ്പിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ നടത്താന്‍ തിരുമാനിച്ച വനിത മതിലിനെതിരെയാണ് പ്രതിപക്ഷ നേതാവ് രംഗത്ത് വന്നിരിക്കുന്നത്. സര്‍ക്കാര്‍ ചിലവില്‍ നടത്തുന്ന പരിപാടി സാമുദായിക സംഘടനകളെ തമ്മിലടിപ്പിക്കാനാണെന്നും, സര്‍ക്കാര്‍ ഈ നിക്കത്തില്‍ നിന്ന് പിന്‍മാറണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Advertising
Advertising

ഇന്നലെ നടന്ന യോഗത്തില്‍ എത്ര സംഘടനകള്‍ പങ്കെടുത്തുവെന്ന് അറിയാന്‍ മിനിട്സ് പുറത്ത് വിടണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ശബരിമലയില്‍ നിരോധനാജ്ഞ പിന്‍വലിക്കണമെന്നും, ഡിസംബര്‍ അഞ്ച് എല്ലാ നിയോജകമണ്ഡലങ്ങളിലും സായാഹ്ന ധര്‍ണ്ണ സംഘടപ്പിക്കുമെന്നും ചെന്നിത്തല പറഞ്ഞു. ഡി.ജി.പി ലോക്നാഥ് ബഹ്റക്കെതിരെ മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ ആരോപണം ഗുരുതരമാണെന്നും മുഖ്യമന്ത്രി ഇക്കാര്യം വിശദീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Tags:    

Similar News