ശബരിമലയിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് ബി.ജെ.പി കേന്ദ്ര സംഘം

സര്‍ക്കാരിനെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കി. സംസ്ഥാന സർക്കാരിൽ നിന്ന് റിപ്പോർട്ട് തേടുമെന്ന് ഗവർണർ ഉറപ്പ് നൽകിയതായും ബി.ജെ.പി സംഘം അറിയിച്ചു.

Update: 2018-12-02 13:55 GMT

ശബരിമലയിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് ബി.ജെ.പി കേന്ദ്ര സംഘം. സര്‍ക്കാരിനെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കി. സംസ്ഥാന സർക്കാരിൽ നിന്ന് റിപ്പോർട്ട് തേടുമെന്ന് ഗവർണർ ഉറപ്പ് നൽകിയതായും ബി.ജെ.പി സംഘം അറിയിച്ചു. ശബരിമലയിലെ പ്രശ്നങ്ങൾക്കെല്ലാം കാരണം സംസ്ഥാന സർക്കാരാണെന്നും, കേന്ദ്ര മന്ത്രിമാരോടടക്കം സംസ്ഥാന സർക്കാർ നിയോഗിച്ച പൊലീസ് ഉദ്യോഗസ്ഥർ മോശമായി പെരുമാറിയെന്നും സംഘം ആരോപിച്ചു.

Full View
Tags:    

Similar News