ഇന്നും പ്രതിപക്ഷ ബഹളം; സഭ പിരിഞ്ഞു

ശബരിമല വിഷയത്തില്‍ ആര്‍.എസ്.എസുമായി ഒത്തുകളിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞതോടെ പ്രതിപക്ഷം പ്രതിഷേധവുമായി സ്പീക്കറുടെ ഡയസിന് മുന്നിലെത്തുകയായിരുന്നു.

Update: 2018-12-03 09:50 GMT

ശബരിമല വിഷയത്തില്‍ തുടര്‍ച്ചയായ നാലാം ദിവസവും നിയമസഭ സ്തംഭിച്ചു. സഭ തടസപ്പെടുത്തില്ലെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചെങ്കിലും, മുഖ്യമന്ത്രി പ്രകോപനപരമായി സംസാരിച്ചതോടെയാണ് പ്രതിപക്ഷം നടപടികള്‍ തടസപെടുത്തിയത്. ഇന്ന് സഭ നടക്കാത്തതിന് ഉത്തരവാദി മുഖ്യമന്ത്രിയാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്നാശ്യപ്പെട്ട് മൂന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ സഭ ഹാളിന് മുന്നില്‍ സത്യാഗ്രഹം ആരംഭിച്ചു.

തുടര്‍ച്ചായ മൂന്നാം ദിവസമാണ് ചോദ്യോത്തരത്തിന്‍റെ അരമണിക്കൂര്‍ പോലും പൂര്‍ത്തിയാകാതെ സഭ പിരിയുന്നത്. സര്‍ക്കാരിനെതിരെ മറ്റു നിരവധി വിഷയങ്ങള്‍ സഭയിലുയര്‍ത്താനുള്ളത് കൊണ്ട് നടപടികളുമായി സഹകരിക്കണമെന്ന തീരുമാനം രാവിലെ യു.ഡി.എഫ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം ചേര്‍ന്നെടുത്തിരുന്നു.

Advertising
Advertising

Full View

ഇതിന് പിന്നാലെ സംസാരിച്ച മുഖ്യമന്ത്രി ശബരിമല വിഷയത്തില്‍ കോൺഗ്രസും ആർ.എസ്.എസും ഒത്തുകളിക്കുകയാണെന്ന് ആരോപിച്ചു. സഭാ നടപടികളുമായി സഹകരിക്കാനുള്ള തീരുമാനം വൈകി വന്ന വിവേകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ഈ വാക്കള്‍ കേട്ട പ്രതിപക്ഷം പ്രകോപിതരവുകയും നടുത്തളത്തിലറങ്ങി പ്രതിഷേധിക്കുകയും ചെയ്തു.

ഇതിനിടെ ഭരണപക്ഷത്തെ ചില അംഗങ്ങളും നടുത്തളത്തിലറങ്ങാന്‍ ശ്രമിച്ചെങ്കിലും മുതര്‍ന്ന നേതാക്കള്‍ ചേര്‍ന്ന് തടഞ്ഞു. പ്രതിപക്ഷ ബഹളം കനത്തതോടെയ ചോദ്യോത്തരവും, സബ്മിഷനും, ശ്രദ്ധ ക്ഷണിക്കലും റദ്ദാക്കി നടപടികള്‍ വേഗത്തില്‍ പൂര്‍ത്തികരിച്ച് സഭ ഇന്നത്തേക്ക് പിരിഞ്ഞു.

Tags:    

Similar News