നവോത്ഥാനത്തില്‍ ഉടക്കി മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും

വനിതാ മതില്‍ പൊളിക്കുമെന്ന ചെന്നിത്തലയുടെ വാക്കുകള്‍ സ്ത്രീ വിരുദ്ധമെന്ന് മുഖ്യന്ത്രി. ന്യൂനപക്ഷ സംഘടനകളെ നവോത്ഥാന സംഗമത്തില്‍ നിന്ന് ഒഴിവാക്കിയതായി പ്രതിപക്ഷനേതാവ്.

Update: 2018-12-03 13:45 GMT

നവോത്ഥാന സംഘടനകളെ ചൊല്ലി മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മില്‍ വാക്പോര്. നവോത്ഥാന സംഘടനകളെ ‘എടുക്കാ ചരക്കെ’ന്ന് അടച്ചാക്ഷേപിച്ച പ്രതിപക്ഷനേതാവിന്‍റെ നിലപാട് പദവിയ്ക്ക് നിരക്കാത്തതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കര്‍സേവ നടത്തിയ സി.പി സുഗുണന്‍റെ പങ്കാളിത്തത്തെ കുറിച്ചാണ് തന്‍റെ പ്രയോഗമെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. ന്യൂനപക്ഷ സംഘടനകളെ നവോത്ഥാന സംഗമത്തില്‍ നിന്ന് ഒഴിവാക്കിയതിനെയും പ്രതിപക്ഷനേതാവ് വിമര്‍ശിച്ചു.

നവോത്ഥാന സംഘടനകളെ വിമര്‍ശിച്ച പ്രതിപക്ഷ നേതാവ് സാമാന്യ മര്യാദയുടെ എല്ലാ സീമകളും ലംഘിച്ചുവെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. നവോത്ഥാന സംഘടനകളെ താന്‍ വിമര്‍ശിച്ചിട്ടില്ലെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. സുഗുണനെപ്പോലെ ഉള്ളവരെയാണ് എടുക്കാചരക്കെന്ന് പരാമര്‍ശിച്ചത്. അതില്‍ ഉറച്ചു നിന്നു ക്രിസ്ത്യാന്‍ മുസ്‍‍ലിം സംഘടനകളെ സര്‍ക്കാര്‍ ഒഴിവാക്കിയതെന്തിനെന്നും ചെന്നിത്തല ചോദിച്ചു.

Advertising
Advertising

വനിതാ മതില്‍ പൊളിക്കുമെന്ന് ചെന്നിത്തലയുടെ വാക്കുകള്‍ സ്ത്രീ വിരുദ്ധമാണെന്നും മുഖ്യന്ത്രി വിമര്‍ശിച്ചു. വനിതാമതിലിനെ താന്‍ പൊളിക്കേണ്ടതില്ലെന്നും അത് താനേ പൊളിയുകയാണെന്നുമായിരുന്നു പ്രതിപക്ഷനേതാവിന്‍റെ മറുപടി

Full View
Tags:    

Similar News