കെ.എ.എസ് സംവരണം; പ്രതിപക്ഷ എം.എല്‍.എമാര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

സ്പെഷ്യല്‍ റൂള്‍ ഭേദഗതി ചെയ്ത് കെ.എ.എസിന്റെ മുന്നു സ്കീമുകളിലും സംവരണം ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രിയ്ക്ക് നിവേദനം നല്‍കിയിരിക്കുന്നത്

Update: 2018-12-07 02:51 GMT

കേരള ഭരണ സർവീസിലെ (കെ.എ.എസ്) മൂന്നിൽ രണ്ട് ധാരകളിലും സംവരണം നൽകില്ലെന്ന സർക്കാർ നിലപാടിനെതിരെ പ്രതിപക്ഷ എം.എല്‍.എമാർ. കെ.എ.സിലെ എല്ലാ ധാരകളിലും സംവരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ എം.എല്‍.എമാർ മുഖ്യമന്ത്രിക്ക് കത്ത് നൽകി. എം.കെ മുനീര്‍. വി.ഡി സതീശന്‍, കെ.സി ജോസഫ് തുടങ്ങിയ എം.എല്‍.എമാര്‍ കത്തിൽ ഒപ്പിട്ടു.

കെ.എ.എസില്‍ നിലവില്‍ ഒന്നാം സ്കീമില്‍ മാത്രമാണ് സംവരണം നിലവിലുള്ളത്. സ്പെഷ്യല്‍ റൂള്‍ ഭേദഗതി ചെയ്ത് മുന്നു സ്കീമുകളിലും സംവരണം ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രിയ്ക്ക് നിവേദനം നല്‍കിയിരിക്കുന്നത്. ഇതിനു ശേഷം മാത്രമേ അന്തിമ വിജ്ഞാപനം ഇറക്കാവു എന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, തുടങ്ങിയ നേതാക്കളും എം.എല്‍.എമാരും ഒപ്പിട്ട നിവേദനമാണ് മുഖ്യമന്ത്രിയ്ക്ക് കൈമാറിയത്.

Advertising
Advertising

ആവശ്യമെങ്കില്‍ മറ്റു സമര പരിപാടികളെ കുറിച്ച് ആലോചിക്കുമെന്നും പ്രതിപക്ഷം വ്യക്തമാക്കി. കഴിഞ്ഞ ദിവസം കെ.എ.എസിലെ സംവരണ നിഷേധം പ്രതിപക്ഷം സഭയിൽ ഉന്നയിച്ചെങ്കിലും പുനപരിശോധിക്കില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.

Full View
Tags:    

Similar News