മോഹിനിമാര്‍ കയ്യടക്കിയ രണ്ടാം വേദി
തുടങ്ങുവാൻ വൈകിയെങ്കിലും നിറഞ്ഞ സദസിനു മുന്നിലായിരുന്നു മത്സരം
Update: 2018-12-08 03:30 GMT
കാണികളെ കയ്യിലെടുക്കുന്നതായിരുന്നു സ്കൂള്‍ കലോത്സവത്തിലെ മോഹിനിയാട്ട മത്സരം. ഗവ. മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ രണ്ടാം വേദി മോഹിനിമാര്‍ കയ്യടക്കി. തുടങ്ങുവാൻ വൈകിയെങ്കിലും നിറഞ്ഞ സദസിനു മുന്നിലായിരുന്നു മത്സരം.
ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു രണ്ടാം വേദിയായ മയൂരസന്ദേശം. മത്സരം ആരംഭിച്ചതോടെ മോഡൽ സ്കൂൾ മോഹിനി സ്കൂളായി. എവിടെ തിരിഞ്ഞ് നോക്കായാലും മോഹിനിമാർ മാത്രം. അരങ്ങിലും അണിയറയിലും നടവഴികളിലുമെല്ലാം ചിലങ്കയുടെ ധ്വനി താളം. ഉടുത്തൊരുങ്ങിയ മോഹിനിമാർ ആടിത്തകർത്തപ്പോൾ ഗവ. മോഡൽ സ്കൂൾ അക്ഷരാർത്ഥത്തിൽ പെൺപള്ളിക്കൂടം ആയി.