പ്രതിഫലമില്ലാതെ ജോലി ചെയ്ത് പഴയിടവും പന്തലുകാരും
2014 മുതൽ കലോത്സവ വേദിയെ ക്യാമറ കണ്ണിട്ട് നിരീക്ഷിക്കുന്നത് പാലക്കാട്ടുകാരൻ റഷാദ് ന്റെ ഫാബുലസ് ടെക്നോളജിസ് ആണ്.
Update: 2018-12-09 01:52 GMT
59ാമത് സംസ്ഥാന സ്കൂൾ കലോത്‌സവത്തെ മറ്റൊരു അർത്ഥത്തിൽ 'ഫ്രീ 'കലോത്സവം എന്ന് വിളിക്കാം. പന്തൽ കെട്ടി കൊടുത്തത് സൗജന്യമായിട്ടാണ്. പഴയിടം ഭക്ഷണം നൽകുന്നതും സൗജന്യം. കലോത്‌സവ നഗരിയും പരിസരങ്ങളും വീക്ഷിക്കാൻ സംഘടകർക്ക് സി.സി ടി.വി വെച്ച് നൽകിയതും പ്രതിഫലം വാങ്ങാതെയാണ്.
2014 മുതൽ കലോത്സവ വേദിയെ ക്യാമറ കണ്ണിട്ട് നിരീക്ഷിക്കുന്നത് പാലക്കാട്ടുകാരൻ റഷാദ് ന്റെ ഫാബുലസ് ടെക്നോളജിസ് ആണ്. ഇത്തവണ പ്രളയം മൂലം ചെലവ് ചുരുക്കുകയാണെന്ന് സർക്കാർ പ്രഖ്യാപിച്ചപ്പോൾ പ്രതിഫലം ഇല്ലാതെ സി.സി ടി.വി വയ്ക്കമെന്ന് കമ്പനി ആണ് അങ്ങോട്ട് പറഞ്ഞത്. അങ്ങനെ 60 സിസി ടി.വി ക്യാമറകൾ കലോത്‌സവ നഗരിയിൽ ഇടം പിടിച്ചു. എച്ച്.ഡി ക്യാമറകളും രാത്രി ദൃശ്യങ്ങൾ വ്യക്തമായി ഒപ്പിഎടുക്കുന്ന നൈറ്റ് വിഷൻ ക്യാമറകളും ആണ് എല്ലായിടത്തും വെച്ചിരിക്കുന്നത്.