അവയവ മാലിന്യങ്ങള്‍ റോഡരികില്‍ തള്ളിയതായി പരാതി

ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ മാത്രം ഉപയോഗിക്കുന്ന ബയോ ബാഗിലാണ് മാലിന്യങ്ങള്‍ തള്ളിയത്

Update: 2018-12-13 16:44 GMT

തിരുവനന്തപുരം പേരൂര്‍ക്കടയില്‍ റോഡരികില്‍ ആശുപത്രി മാലിന്യങ്ങള്‍ തള്ളിയതായി പരാതി. ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ മാത്രം ഉപയോഗിക്കുന്ന ബയോ ബാഗിലാണ് മാലിന്യങ്ങള്‍ തള്ളിയത്. മനുഷ്യാവയവങ്ങള്‍ ഉള്‍പ്പെടെ ഈ ബാഗിലുണ്ടായിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. പേരൂര്‍ക്കടയിലെ വഴയില-കല്ലയം റോഡില്‍ നുള്ളിപ്പാറയിലാണ് മാലിന്യങ്ങള്‍ കണ്ടെത്തിയത്.

അസഹനീയമായ ദുര്‍ഗന്ധം മൂലം ബാഗ് പരിശോധിച്ചപ്പോഴാണ് മനുഷ്യാവയവങ്ങള്‍ ഉള്‍പ്പെടെയുള്ള ആശുപത്രി മാലിന്യങ്ങള്‍ കണ്ടത്. ശ്രീചിത്ര ഇന്‍സ്റ്റൃിറ്റ്യൂട്ടില്‍ മാത്രം ഉപയോഗിക്കാനുള്ള ബാഗിലായിരുന്നു ഇതുണ്ടായിരുന്നത് എന്നും പ്രദേശവാസി എഡിസണ്‍ പറഞ്ഞു.

Advertising
Advertising

Full View

പ്രദേശവാസികള്‍ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. പരാതിക്ക് പിന്നാലെ ഇന്നലെ ഉച്ചയോടെ കാറിലെത്തിയ സംഘം മാലിന്യങ്ങള്‍ ഇവിടെനിന്നും മാറ്റി. രോഗം പരത്തുന്ന മാലിന്യങ്ങള്‍ ഇത്തരം ബാഗുകളില്‍‌ അയക്കാറില്ലെന്നാണ് ശ്രീചിത്ര ഇന്‌‍സ്റ്റിറ്റ്യൂട്ടിന്റെ വിശദീകരണം.

സാംക്രമിക രോഗങ്ങളുണ്ടായേക്കാവുന്ന മാലിന്യങ്ങളെല്ലാം ഐ.എം.എയുടെ പാലക്കാട്ടെ വെയ്സ്റ്റ് മാനേജ്മെന്റ് പ്ലാന്റിലേക്കാണ് അയക്കുന്നതെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും ശ്രീചിത്ര ഇന്‌‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ പറഞ്ഞു.

Tags:    

Similar News